'താരമായാൽ ഇങ്ങനെ വേണം, മക്കളുടെ പേരും പറഞ്ഞ് അഹങ്കാരത്തിനില്ല'; ദീപികയെ പ്രശംസിച്ച് ആരാധകർ

മക്കളുടെ കാര്യത്തിൽ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് ബോളിവുഡ് താരങ്ങൾ. പുറത്തിറങ്ങിയാൽ പാപ്പരാസികളുടെ ക്യാമറകണ്ണുകൾ പൊതിയുന്ന താരങ്ങൾ മക്കളെ ഇത് ബാധിക്കരുതെന്ന് ആ​ഗ്രഹിക്കുന്നു. ഇതിൽ ഏറ്റവും കാർക്കശ്യം കാണിക്കുന്നത് അനുഷ്ക ശർമയും വിരാട് കോലിയുമാണ്. രണ്ട് മക്കളുടെയും ഫോട്ടോ പോലും ഇതുവരെയും താരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അടുത്തിടെയാണ് നടി ദീപിക പദുകോൺ അമ്മയായത്.

ദുവ എന്നാണ് മകളുടെ പേര്. ആദ്യത്തെ കുഞ്ഞിനൊപ്പമുള്ള മനോഹരമായ നാളുകൾ ആസ്വദിക്കുകയാണ് ദിപീകയും ഭർത്താവ് രൺവീർ സിം​ഗും. മകളുടെ മുഖം താര ദമ്പതികൾ ആരാധകരെ കാണിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മുംബെെയിൽ ഇരുവരും പാപ്പരാസികൾക്ക് മകളെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വിരുന്ന് സംഘടിപ്പിച്ചു. മകളുടെ ഫോട്ടോ എടുക്കരുതെന്ന് താരങ്ങൾ അഭ്യർത്ഥിച്ചിരുന്നു.

Deepika Padukone  Anushka Sharma

ദീപികയും രൺവീറും ഒരുക്കിയ വിരുന്നിന് ബോളിവുഡിലെ ഒട്ടുമിക്ക പാപ്പരാസികളുമെത്തി. താര ദമ്പതികൾ മാത്രമുള്ള ഫോട്ടോയും ഇവർ പങ്കുവെച്ചു. നേരത്തെ രൺബീർ കപൂറും ആലിയ ഭട്ടും സമാനമായി വിരുന്ന് നടത്തിയിരുന്നു. മക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ദീപികയും രൺവീറും മീഡിയയെയും ആരാധകരെയും നിരാശരാക്കാതെയാണ് നിബന്ധനകൾ വെക്കുന്നതെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. വിരാട് കോലി-അനുഷ്ക ദമ്പതികളുമായി ഇവരെ താരതമ്യം ചെയ്യുന്നവരും ഏറെയാണ്.

പലപ്പോഴും പാപ്പരാസികളോട് വിരാടും അനുഷ്കയും ദേഷ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ വിദേശത്ത് വെച്ച് ഒരു റിപ്പോർട്ടറോട് വിരാട് കോലി ദേഷ്യത്തോടെ സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകർ ആഘോഷിക്കുന്നവരാണെങ്കിലും ആ സ്നേഹം മനസിലാക്കുന്നവരല്ല അനുഷ്കയും വിരാടുമെന്ന് വിമർശകർ പറയുന്നു.

Deepika Padukone  Anushka Sharma

ആരാധകർ തരുന്ന താര പദവി ഉൾക്കൊള്ളാനും മനസിലാക്കാനും ഇവർക്ക് കഴിയുന്നില്ലെന്നും വിമർശനമുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ള നടിമാരിൽ ഒരാളാണ് അനുഷ്ക ശർമ. എന്നാൽ ദീപികയുടെ കാര്യം മറിച്ചാണ്. ബി ടൗൺ ആഘോഷിക്കുന്ന താര റാണിയാണ് ദീപിക പദുകോൺ. ആരാധകരുടെ സ്നേഹം മനസിലാക്കാനും ദീപികയ്ക്ക് കഴിയുന്നു.

ഷാരൂഖ് ഖാൻ പോലുള്ള സൂപ്പർസ്റ്റാറുകളുടെ ഓറയുള്ള താരമാണ് ദീപികയെന്ന് നേരത്തെ രൺബീർ കപൂർ പറഞ്ഞിട്ടുണ്ട്. വിവാഹവും അമ്മായയതുമൊന്നും ദീപികയു‌ടെ താര പദവിയെ ബാധിക്കുന്നില്ല. എന്നാൽ അനുഷ്ക ശർമ്മ അമ്മയായതോടെ കരിയറിൽ നിന്നും അകന്നു. ന‌ടി അവസാനം നായികയായെത്തിയ സീറോ എന്ന സിനിമ പരാജയമായിരുന്നു. ക്വാല എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് അനുഷ്കയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

ചക്ഡ എക്സ്പ്രസ് എന്ന സിനിമയിൽ നടി അഭിനയിച്ചെങ്കിലും റിലീസ് നീണ്ട് പോകുകയാണ്. അടുത്തിടെയാണ് അനുഷ്കയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. അകായ് എന്നാണ് മകന്റെ പേര്. വാമിക എന്നാണ് മകളുടെ പേര്. മറുവശത്ത് ദീപിക അമ്മയായ ശേഷം ചെറിയ ഇടവേള എടുത്തെങ്കിലും വൈകാതെ തിരിച്ചെത്തും. സിം​ഗം എ​ഗെയിൻ എന്ന സിനിമയിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X