രാമായണയിൽ സീതയായി ദീപിക, രാമനായി ഹൃത്വിക് ? എന്നാൽ സംവിധായകൻ പറയുന്നത്..

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരങ്ങളാണ് ഹൃത്വിക് റോഷനും ദീപിക പദുകോണും. ബോളിവുഡിലെ ക്യൂട്ടസ്റ്റ് താരങ്ങളാണെന്ന് ഇവരെ അറിയപ്പെടുന്നത്. ബോളിവുഡിലെ സീനിയർ താരമാണ് ഹൃത്വിക് റോഷൻ. വളറെ വേഗം ബോളിവുഡിൽ തന്റേ സ്ഥാനം ഉറപ്പിച്ച താരമാണ് ദീപിക. ഇപ്പോഴിത ദീപികയും ഹൃത്വിക് റോഷനും ഒരുമിച്ചെത്തുകയാണ്.

hrithik roshan-deepika

രാമായണ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. രാമനായി ഹൃത്വിക് എത്തുമ്പോൾ സീതയായിട്ടാണ് ബോളിവുഡ് സുന്ദരി ദീപിക എത്തുന്നതത്രേ. എന്നാൽ ഇതിനെ കുറിച്ചോ കാസ്റ്റിങ്ങിനെ കുറിച്ചോ ഔദ്യോഗിക പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല കഴിഞ്ഞ മാസമാണ് ചിത്രത്തെ കുറിച്ചുളള പ്രഖ്യാപനമുണ്ടായത്. എന്നാൽ ഇതുവരെ അഭിനേതാക്കളെ കുറിച്ച ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നാണ് പുറത്തു വന്ന വാർത്തകളോട് സംവിധായകൻ നിതേഷ് തീവാരി പ്രതികരിച്ചത്. ചിത്രത്തിന്റെ പ്രാരംഭ ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ബാക്കിയെല്ലാം പിന്നാലെ തുടങ്ങുകയുള്ളൂവെന്ന് നിതേഷ് പറഞ്ഞു.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായികരിക്കും രാമായണ എന്ന് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് വാർത്തകൾ പുറത്തു വന്നിരുന്നു. അഞ്ഞൂറ് കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാകും പുറത്തു വരുക. ഒരു ത്രീഡി ചിത്രമായിരിക്കും ഇതെന്നും വാർത്തകൾ പുറത്തു വന്നിരുന്നു ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് എന്നീ തെന്നിന്ത്യൻ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X