ഫേക്ക് ഫോളോവേഴ്സിന്റെ പട്ടികയിൽ ദീപികയും പ്രിയങ്ക ചോപ്രയും! താരങ്ങളുടെ ഇൻസ്റ്റഗ്രാമിൽ വ്യാജന്മാർ
നടിമാരുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ, ബോളിവുഡ് താരങ്ങൾക്കാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് അധികവും. ഇവർക്ക് തൊട്ട് പിന്നാലെ തന്നെ ക്രിക്കറ്റ് താരങ്ങളുമുണ്ട്. ഇൻസ്റ്റഗ്രാമിൽ ഫേക്ക് ഫോളോവേഴ്സുളള താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടമ്പ്രറി മ്യൂസിക് പെര്‍ഫോമന്‍സാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ദീപിക ആറാം സ്ഥാനത്തും പ്രിയങ്ക പത്താം സ്ഥനത്തുമാണ്. 48% ഫേക്ക് ഫോളോവേര്‍സാണ് ദീപികയ്ക്കുളളത്. പ്രിയങ്കയ്ക്ക് 46% ഫേക്ക് ഫോളോവേഴ്സാണുളളത്.58% ഫേക്ക് ഫോളോവേഴ്സുള്ള ടോക്ക് ഷോ അവതാരക എലന്‍ ഡിജെനെറസ് ആണ് ഒന്നാം സ്ഥാനത്ത്. ബോയ് ബാന്‍ഡ് ബിടിഎസ് എന്ന പേജാണ് 48% ഫേക്ക് ഫോളോവേര്‍സുമായി രണ്ടാം സ്ഥാനത്ത്.

ഇൻസ്റ്റാഗ്രാമിലൂടെ പ്രിയങ്ക ചോപ്ര സമ്പാദിക്കുന്നത് കോടികളാണത്രേ. ഇൻസ്റ്റഗ്രാം വഴി പ്രേമോഷനിലൂടെ ഏകദേശം 2 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. പ്രിയങ്കയ്ക്ക് തൊട്ട് പിന്നാലെ ക്രിക്കറ്റ് താരം കോലിയുമുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ താരത്തിന് ലഭിക്കുന്നത് 1.35 കോടി രൂപ. അമേരിക്കൻ മോഡലായ കെയ്ലി ആണ് പട്ടികയിൽ ആദ്യ സ്ഥാനത്ത്. 8.74 കോടി രൂപയാണ് ഇവർക്ക് ലഭിക്കുന്ന വരുമാനം. ഗായിക അരിയാന ഗ്രാന്‍ഡെ, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെയ്‌ലിയുടെ അര്‍ധസഹോദരിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാന്‍, ഗായിക സെലീന ഗോമസ് എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്.


Click it and Unblock the Notifications