For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവർ അവസാനം വരെ ഒരുമിച്ച് ജീവിക്കും, പക്ഷെ കുട്ടികൾക്ക് ഇനിയും സമയമെടുക്കും'; ജ്യോതിഷിയുടെ പ്രവചനം

  |

  ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന ഇരുവർക്കും ഒരേ പോലെ ആരാധക വൃന്ദവും ഉണ്ട്. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. രൺവീറാകട്ടെ ഇന്ന് യുവനിരയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ വിശ്വസിച്ചേൽപ്പിക്കാൻ പറ്റിയ ചുരുക്കം നടൻമാരിലൊരാളും. ഇരുവരും ഒരുമിച്ച് രാം ലീല, പദ്മാവത്, ബാജിരാവോ മസ്താനി, 83 എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  Also Read: മൂന്നാമത് പെണ്‍കുഞ്ഞാണ് ജനിച്ചത്; മകളുടെ ജനനം നല്ല സമയത്താണെന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു

  രണ്ട് പേരുടെയും മികച്ച പ്രകടനങ്ങൾ കണ്ട സിനിമകളായിരുന്നു ഇതെല്ലാം. സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല ചെയ്യുന്ന സമയത്താണ് ദീപികയും രൺ‌വീറും പ്രണയത്തിലാവുന്നത്. പിന്നീട് തുടരെ സിനിമകളിൽ ഒരുമിച്ചെത്തിയ രൺവീറും ദീപികയും 2018 ൽ വിവാഹവും കഴിച്ചു.

  വിവാഹ ശേഷം കരിയറിന്റെ തിരക്കുകളിലാണ് രണ്ട് പേരും. അടുത്ത വർഷം തുടരെ മൂന്നിലേറെ ചിത്രങ്ങളിലാണ് ദീപിക നായികയായി ബി​ഗ് സ്ക്രീനിലേത്തുക. ഈ ബി​ഗ് ബജറ്റ് സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

  Also Read: ആണുങ്ങള്‍ക്ക് പക്ഷേ പൊന്നിയില്‍ സെല്‍വന്‍ ഇഷ്ടമാവില്ല! പെണ്ണുങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥ

  ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച ​ഗോസിപ്പ് ആയിരുന്നു ദീപികയും രൺവീറും വേർപിരിയുകയാണെന്നത്. രണ്ട് പേരും അകൽച്ചയിലാണെന്ന് ഒരു ട്വീറ്റ് വന്നതോടെയാണ് ഈ അഭ്യൂഹം ബി ടൗണിൽ കത്തിപ്പടർന്നത്. ഇതിനിടെ ദീപിക തന്റെ വിവാഹ മോതിരം ധരിക്കാതെ പുറത്തിറങ്ങിയതും പാപ്പരാസികൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് പേരും ഇപ്പോഴും സന്തുഷ്ടരായി ഒരുമിച്ച് ജീവിക്കുകയാണെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

  Also Read: ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചലിൽ തിളങ്ങി ആര്യ, അമ്മായിയച്ഛന്‌ മിനി ബാറിനുള്ള സെറ്റും സമ്മാനം നൽകി താരം!

  ഇപ്പോഴിതാ രൺവീർ-ദീപിക ബന്ധത്തെക്കുറിച്ച് ജ്യോതിഷി നടത്തിയ പ്രവചനം ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ബോളിവുഡ് താരങ്ങളെപറ്റി പ്രവചനം നടത്തുന്ന പണ്ഡിറ്റ് ജ​ഗന്നാഥ് ​ഗുരുജി ആണ് ദീപികയെയും രൺവീറിനെയും പറ്റി സംസാരിച്ചിരിക്കുന്നത്. ദീപികയും രൺവീറും ജീവിതം കാലം ഒരുമിച്ച് ജീവിക്കുമെന്നാണ് ഇദ്ദേഹം പ്രവചിച്ചിരിക്കുന്നത്. 'മുന്നോട്ടുള്ള യാത്രയിൽ പരസ്പരം പിന്താങ്ങിക്കൊണ്ട് അവർ ഒരുമിച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്,' ജ​ഗ​ന്നാഥ് ​ഗുരുജി പറഞ്ഞു.

  Also Read: വാപ്പച്ചി ഡബിള്‍ റോള്‍ ചെയ്യാനുള്ള പ്ലാനിലാ! മമ്മൂട്ടിയോടുള്ള മുകേഷിന്റെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി

  അവർക്കിടയിൽ പരസ്പര ധാരണയും സഹാനുഭൂതിയും ഉണ്ട്. അവർക്കിടയിൽ സന്തോഷം ഉണ്ട്. പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ടെന്നും ജ്യോതിഷി പറഞ്ഞു. നക്ഷത്ര ഫലപ്രകാരം ദീപികയ്ക്ക് ഇത് കുറച്ച് സമ്മർദ്ദം ഉണ്ടാക്കുന്ന സമയമാണ്. നടിയെ പഴയ സന്തോഷത്തിലേക്ക് കൊണ്ടു വരുന്നതിൽ രൺവീർ വലിയ പങ്കുവഹിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഇരുവർക്കും 2024 ലാണ് കുട്ടികളുണ്ടാവുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു.

  കുഞ്ഞുങ്ങളെക്കുറിച്ചുള്ള സംസാരം ഇരുവർക്കം ഇടയിലുണ്ട്. പക്ഷെ സിനിമകളുടെ തിരക്ക് മൂലം 2024 ലാണ് ഇതേപറ്റി ​താരങ്ങൾ ആലോചിക്കൂയെന്നും ജ്യോതിഷി പറയുന്നു. ബി ടൗണിലെ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തുന്ന നിരവധി ജ്യോതിഷിമാരുണ്ട്. ബി ടൗൺ മാധ്യമങ്ങളിൽ ഇത് നിറയുമെങ്കിലും താരങ്ങൾ ഇത് കാര്യമാക്കാറില്ല.

  Read more about: deepika padukone ranveer singh
  English summary
  Deepika Padukone and Ranveer Singh are not going to separate; astrologer prediction goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X