For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയൊരു അമ്മയാവുമോ? 37 വയസായ ദീപിക ഈ വര്‍ഷം അമ്മയാവുമെന്ന് പ്രവചനം! സത്യമാവുമോന്ന് കാത്ത് ആരാധകരും

  |

  സെലിബ്രിറ്റി ക്യൂന്‍ ആയിട്ടാണ് നടി ദീപിക പദുക്കോണ്‍ ബോളിവുഡില്‍ അറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരസുന്ദരിമാരില്‍ ഒരാളാണ് ദീപിക. നടിയിന്ന് മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം ദീപികയുടെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് നിറയുന്നത്.

  വൈകാതെ ഷാരൂഖ് ഖാനൊപ്പം ദീപിക നായികയായി അഭിനയിച്ച പത്താന്‍ എന്ന സിനിമയുടെ റിലീസ് ഉണ്ടാവും. ഇതിന്റെ തിരക്കുകളിലാണ് താരം. അതേ സമയം കരിയറില്‍ ഇത്രയും മുന്നോട്ട് പോയിട്ടും നടി കുടുംബത്തെ കുറിച്ച് ചിന്തിക്കാത്തതെന്താണെന്ന ചോദ്യം ഉയരുകയാണ്. താരങ്ങളുടെ കുടുംബത്തെ കുറിച്ച് പ്രവചനം വന്നത് പോലെ സംഭവിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നില്ലേ എന്ന ചോദ്യത്തിനുള്ള താരങ്ങളുടെ മറുപടി ഇങ്ങനെയാണ്..

  Also Read: 'അഭിപ്രായ പ്രകടനത്തിന് ഒരു മര്യാദ വേണം, സിനിമയുടെ റിവ്യു എടുക്കുന്നത് അപകടമാണ്'; പ്രതികരിച്ച് സിബി മലയിൽ!

  ജന്മദിനത്തോട് അനുബന്ധിച്ചാണ് നടിയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ കൂടി പുറത്ത് വന്നത്. രണ്‍വീര്‍ സിംഗുമായി വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇരുവരും അഭിനയവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ ആലിയ ഭട്ട്, സോനം കപൂര്‍, ബിപാഷ ബസു തുടങ്ങിയ പല നടിമാരും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത് തുടങ്ങിയതോടെ ദീപികയോടും സമാനമായ ചോദ്യങ്ങള്‍ ഉയര്‍ന്നു.

  Also Read: ഏകദേശം 11 വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, ആരെയും അറിയിച്ചില്ല; അതൊരു വാശി ആയിരുന്നെന്ന് രഞ്ജിനി കുഞ്ചു

  മുന്‍പ് ദീപികയ്ക്കും രണ്‍വീറിനും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതിനോട് വലിയ താല്‍പര്യമില്ലായിരുന്നു. ഇരുവരും അതേ കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. കരിയറില്‍ ഉയര്‍ച്ച ഉണ്ടാവണമെന്ന് മാത്രമാണ് താരങ്ങള്‍ കരുതിയിട്ടുളളത്. എന്നാല്‍ ഇരുവരും കുഞ്ഞ് വരുന്നുണ്ടെന്ന കാര്യം വൈകാതെ പ്രഖ്യാപിക്കുമെന്ന ശുഭപ്രതീക്ഷയിലുമാണ്. കാരണം ഒരിക്കല്‍ മക്കളുണ്ടാവുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് നടി വ്യക്തമായൊരു ഉത്തരം നല്‍കിയിരുന്നു.

  'ഞാനും രണ്‍വീറും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളുടേതായൊരു കുഞ്ഞ് വരുമെന്നത് സത്യമാണ്. പക്ഷേ അതെപ്പോഴാണെന്ന് മാത്രം അറിയില്ല. ഞങ്ങളൊരു കുടുംബം തുടങ്ങുമ്പോള്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ മാതാപിതാക്കളോടൊപ്പം ജീവിിച്ചത് പോലെ ഞങ്ങള്‍ക്കും അത് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേരൂന്നിയതും ആരോഗ്യവും സുരക്ഷിതവുമായിരിക്കും അതെന്നും', ദീപിക കൂട്ടിച്ചേര്‍ത്തു.

  2023 ല്‍ ദീപികയും രണ്‍വീറും മാതാപിതാക്കളായേക്കും എന്നൊരു ജ്യോതിഷി പ്രവചിച്ചിരുന്നു. ഈ പ്രവചനം യാഥാര്‍ഥ്യമാകുമോ എന്ന ആകാംഷയിലാണ് ഏവരും. എന്നാല്‍ കുട്ടികള്‍ ജനിക്കുന്നതിന് മുന്‍പ് ദീപികയുടെ കൊങ്കണി ഭാഷ പഠിക്കണമെന്ന തീരുമാനത്തിലായിരുന്നു രണ്‍വീര്‍. ദീപിക ഈ ഭാഷയില്‍ അവരോട് സംസാരിക്കുമ്പോള്‍ തനിക്ക് മാറി നില്‍ക്കേണ്ട സാഹചര്യം വരാതിരിക്കാനാണ് അത് പഠിക്കുന്നതെന്ന് മുന്‍പ് നടന്‍ പറഞ്ഞിരുന്നു.

  എന്തായാലും 2018 ല്‍ വിവാഹിതരായ താരങ്ങള്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ച സ്ഥിതിയ്ക്ക് ഇനിയൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്. ദീപികയുടെ കൂടെ ഉണ്ടായിരുന്നവര്‍ മുതല്‍ യുവനടിമാര്‍ വരെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത സ്ഥിതിയ്ക്ക് അധികം താമസം ഉണ്ടാവാതെ ആ ശുഭവാര്‍ത്ത കേള്‍ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Deepika Padukone And Ranveer Singh Have Plans To Become Parents On This Year, Reports Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X