പ്രായം നാൽപതിനോടടുത്തു, കുഞ്ഞുങ്ങൾ വേണ്ടേ?; ഒടുവിൽ മറുപടി നൽകാൻ ദീപിക പദുകോണും രൺവീറും
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് രൺവീർ സിംഗും ദീപിക പദുകോണും. താരമൂല്യവും അഭിനയ മികവും രണ്ട് പേരെയും സിനിമാ രംഗത്തെ മാറ്റി നിർത്താൻ പറ്റാത്ത സാന്നിധ്യമാക്കുന്നു. നിരവധി ഹിറ്റ് സിനിമകളിൽ രൺവീറും ദീപികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രാം ലീല എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. 2013 ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിജയം കൈവരിച്ചു. പിന്നീട് ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളിൽ ഇവർ ഒരുമിച്ചെത്തി.
രാം ലീലയുടെ സെറ്റിൽ വെച്ചാണ് ദീപിക രൺവീറുമായി അടുക്കുന്നത്. നേരത്തെയുള്ള പ്രണയത്തകർച്ചകൾ കാരണം രൺവീറുമായുള്ള ബന്ധം ദീപിക തുടക്കത്തിൽ കാര്യമായി എടുത്തിരുന്നില്ല. എന്നാൽ പതിയെ ഇരുവരും കൂടുതൽ അടുത്തു. 2018 ൽ ദീപികയും രൺവീറും വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം താര ദമ്പതികളെക്കുറിച്ച് പല ഗോസിപ്പുകളും വന്നു. വിവാഹമോചനത്തിനാരുങ്ങുന്നു എന്നായിരുന്നു ഇതിലൊരു ഗോസിപ്പ്. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഈ അഭ്യൂഹം കെട്ടടങ്ങി.

വിവാഹമോചന ഗോസിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനൊരുങ്ങുകയാണ് രൺവീറും ദീപികയും. കോഫി വിത്ത് കരണിന്റെ പുതിയ സീസണിൽ രണ്ട് പേരും അതിഥിയായെത്തുന്നുണ്ട്. ഷോയിൽ താരദമ്പതികൾ ഇതേക്കുറിച്ച് സംസാരിക്കുമെന്നാണ് വിവരം. ഒപ്പം ആരാധകർക്ക് ഏറെനാളായുള്ള ചോദ്യത്തിന് മറുപടി നൽകും. മാതാപിതാക്കളാകാൻ ഒരുങ്ങുന്നുണ്ടോ എന്ന ചോദ്യത്തിലാണ് രൺവീറും ദീപികയും വ്യക്തത വരുത്തുക.
വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാകാറായെങ്കിലും താരങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആരാധകർക്ക് പരാതിയുണ്ട്. കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞെന്ന സ്വപ്നം മാറ്റി വെക്കുന്നതാണെന്ന് സൂചനകളും വന്നു. മുപ്പത്തിയേഴുകാരിയാണ് ദീപിക പദുകോൺ. രൺവീറിന്റെ പ്രായം മുപ്പത്തിയെട്ടും. പ്രായം നാൽപതിനോടുത്തിട്ടും അച്ഛനമ്മമാരാകാത്തതാണ് ആരാധകരെ ചോദ്യങ്ങൾക്ക് കാരണം. കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നതായി നേരത്തെ രണ്ട് പേരും തുറന്ന് പറഞ്ഞിട്ടുണ്ട്.

രൺവീറിനെക്കുറിച്ച് അടുത്തിടെ ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. രൺവീർ തനിക്ക് എല്ലാം പങ്കുവെക്കാൻ പറ്റുന്ന സുഹൃത്താണെന്നാണ് ദീപിക പറഞ്ഞത്. ദീപികയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്നത് രൺവീർ സിംഗാണ്. നടി വിഷാദരോഗത്താൽ ബുദ്ധിമുട്ടിയ സമയത്ത് രൺവീർ സിംഗ് ഒപ്പം നിന്നു. ദീപികയുടെ കരിയറിനും ഭർത്താവ് പിന്തുണ നൽകുന്നു.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ദീപിക പദുകോൺ ഇപ്പോഴുള്ളത്. പഥാൻ, ജവാൻ എന്നീ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഫൈറ്റർ എന്ന ചിത്രത്തിൽ ഹൃതിക് റോഷനൊപ്പമാണ് ദീപിക അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. പ്രഭാസ് നായകാനാകുന്ന കൽക്കി 2989 എഡി എന്ന സിനിമയിലും ദീപിക നായികയായെത്തുന്നുണ്ട്.
റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് രൺവീർ സിംഗ്. ബൈജു ബാവ്ര എന്ന സിനിമയിൽ നടൻ വെച്ചിട്ടുണ്ട്. സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. സിനിമയിലെ ഒരു പ്രധാന വേഷത്തിനായി നയൻതാരയെ സമീപിച്ചെന്നും സൂചനയുണ്ട്.


Click it and Unblock the Notifications











