ജനിക്കാന്‍ പോകുന്ന കുട്ടി ഏതാണെന്ന് നേരത്തെ അറിഞ്ഞു? ദീപികയും രണ്‍വീറും മുന്നൊരുക്കം തുടങ്ങിയതായി റിപ്പോർട്ട്
ബോളിവുഡിലെ മുന്‍നിര താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും അവരുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പോവുകയാണ്. താരങ്ങള്‍ ഉടനെ മാതാപിതാക്കളാവാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ മാസത്തില്‍ ദീപികയുടെ പ്രസവം നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരുമെന്ന് അറിയിച്ചത്. കുഞ്ഞിന്റെ ജനനം സെപ്റ്റംബറില്‍ ആയിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ദീപിക ശരിക്കും ഗര്‍ഭിണിയല്ലെന്ന തരത്തിലുള്ള പ്രചരണവും ഉണ്ടായി. അതിനെയൊക്കെ മറികടന്ന് പുതിയ സന്തോഷങ്ങളിലാണ് താരങ്ങളിപ്പോള്‍.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദീപികയും രണ്‍വീറും തങ്ങളുടെ നവജാതശിശുവിന്റെ വരവേല്‍ക്കാനുള്ള മുന്നൊരുക്കത്തിലാണ്. ഇതിനകം തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ചിത്രങ്ങളില്‍ നിന്നുമാണ് ഇത്തരമൊരു നിരീക്ഷണത്തിലേക്ക് ആരാധകര്‍ എത്തിയത്.
ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കുഞ്ഞിന് വേണ്ടി പ്രത്യേകമായ സമ്മാനങ്ങള്‍ ഒരുക്കാനാണ് ദമ്പതികള്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുടെ ബ്രാന്‍ഡുമായൊരു എന്‍ജിഒയുമായി താരങ്ങള്‍ ബന്ധപ്പെട്ടിരിക്കുകയാണ്.
മാത്രമല്ല നീല നിറം തിരഞ്ഞെടുക്കുകയും ചെയ്തതോടെ ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞായിരിക്കും ജനിക്കാന്‍ പോവുക എന്ന സൂചന ലഭിച്ചുവെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ചിലപ്പോള്‍ അറിയാതെ സംഭവിച്ചതും ആയിരിക്കാം. എന്നിരുന്നാലും ഇന്ത്യയില്‍ ലിംഗനിര്‍ണയം നിയമലംഘനമായത് കൊണ്ട് താരങ്ങളത് വെളിപ്പെടുത്തത് ആയിരിക്കുമെന്നാണ് പറയുന്നത്.

തീര്‍ച്ചയായും താരങ്ങള്‍ ചിലപ്പോള്‍ വിദേശരാജ്യങ്ങളില്‍ പോയി കുട്ടിയുടെ ജെന്‍ഡര്‍ എന്താണെന്ന് കണ്ടെത്തിയിരിക്കും. അതുകൊണ്ടാണ് ഇത്രയും കൃത്യമായ പ്ലാനിങ്ങോട് കൂടി കാര്യങ്ങള്‍ നടത്തുന്നതെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ കുഞ്ഞിനെ ക്യാമറയുടെ മുന്നിലേക്ക് കൊണ്ട് വരാതെ താരങ്ങള്‍ മറച്ച് പിടിക്കാനുള്ള സാധ്യത ഉണ്ട്. പ്രമുഖരായ താരങ്ങളൊക്കെ ആദ്യ ദിവസങ്ങളില്‍ തന്നെ കുഞ്ഞുങ്ങളെ പുറംലോകത്തിന് മുന്നില്‍ കൊണ്ട് വരാറില്ല.
ചിലപ്പോള്‍ ദീപികയും രണ്‍വീറും ഈ കീഴ്‌വഴക്കം മാറ്റാനും സാധ്യതയുണ്ട്. തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ ആരാധകരോട് തുറന്ന് പറയാറുള്ള താരങ്ങളാണ് ഇരുവരും. ആയതിനാല്‍ കുഞ്ഞ് ജനിക്കുന്നത് പോലെ അത്രയും സന്തോഷമുള്ളൊരു കാര്യം മറച്ച് പിടിക്കേണ്ടതില്ല്‌ല്ലോ എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
2018 ലാണ് ദീപിക പദുക്കോണും രൺവീറും വിവാഹിതാരവുന്നത്. ഇതിന് ശേഷം നിരവധി തവണ ദീപിക ഗർഭിണിയായെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാൽ ശരിക്കും ഗർഭിണിയായെന്ന് പറഞ്ഞതിന് ശേഷം അത് വ്യാജ ഗർഭമാണെന്നും നടി എല്ലാവരെയും കബളിപ്പിക്കുകയാണെന്നും പ്രചരണമുണ്ടായി.


Click it and Unblock the Notifications