സിനിമക്ക് ഇടവേള, പ്രണയദിനം ആഘോഷമാക്കാന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ വിദേശത്ത്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ഇവരുടേത്. ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായ പേരും ഇവരുടേതായിരുന്നു. വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ പ്രണയത്തെ കുറിച്ച് ഒരു വാക്കു പോലും പറയാന്‍ ഇരുവരും തയ്യാറായിരുന്നില്ല.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ല്‍ വിവിവാഹിതരാകുകയായിരുന്നു.

സിനിമയില്‍ കത്തി നിന്നിരുന്ന സമയത്തായിരുന്നു ദീപിക വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷ താരം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. വിവാഹത്തിന് ശേഷ പുറത്തിറങ്ങിയ ദീപികയുടെ ആദ്യ ചിത്രമായിരുന്നു ഛാപക്ക്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സിനിമയ്ക്കും കുടുംബ ജീവതത്തിനും ഒരുപോലെ പ്രധാന്യം നല്‍കുന്ന ദീപിക ഇപ്പോള്‍ അവധി ആഘോഷത്തിന്റെ മൂഡിലാണ്.

  ഛാപക്കിന്  ശേഷം

പദ്മവദ് പുറത്തിറങ്ങി ഒരു ഇടവേളയ്ക്ക് ശേഷമാണ് ഛാപക്ക് പ്രദര്‍ശനത്തിനെത്തുന്നത്. വിവാഹത്തിന് മുന്‍പ് പുറത്തു വന്ന ദീപിക- രണ്‍വീര്‍ ചിത്രമായിരുന്നു പദ്മവദ്്. രണ്‍വീര്‍ വില്ലന്‍ റോളിലാണ് എത്തിയിരുന്നതെങ്കിലു മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു താരത്തിന് ലഭിച്ചിരുന്നത് നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദീപിക ബിഗ് സ്‌ക്രീനില്‍ എത്തിയ ചിത്രമായിരുന്നു ഛാപക്ക്. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത.് മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

  രണ്‍വീറിനോടൊപ്പം


ദീപിക ഗംഭീര മടങ്ങി വരവാണ് ഛാപക്കിലൂടെ നടത്തിയിരിൃക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മാലതി എന്ന കഥാപാത്രത്തെയായിരുന്നു ദീപിക അവതരിപ്പിച്ചത്. സിനിമ തിയേറ്ററുകളില്‍ വന്‍ വിജയം നേടുമ്പോള്‍ ദീപിക ഭര്‍ത്താവ് രണ്‍വീറിനോടൊപ്പം പ്രണയദിന ആഘോഷക്കാനുള്ള തയ്യാറെടുപ്പാണ്. തങ്ങളുടെ സിനിമ തിരക്കുകള്‍ മാറ്റിവെച്ച് ഇരുവരും യാത്ര മോഡിലാണ്.

   വിദേശയാത്ര


ദീപിക തന്നെയാണ് ഇക്കാര്യ തന്റെ ആരാധകരോട് വെളിപ്പെടുത്തിയത്. അവനും അവളും എന്ന കുറിപ്പോടെയാണ് രണ്ട് പാസ്‌പോര്‍ട്ടുകളുടെ ചിത്രം പങ്കുവെച്ചത്. അവധി ആഘോഷ മൂഡ് ആരംഭിച്ചിട്ടുണ്ടെന്നും ദീപിക വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എങ്ങോട്ടാണെന്ന വെളിപ്പെടുത്തിട്ടില്ല. വരു ദിവസങ്ങളില്‍ സ്ഥലം എവിടെയാണ് എന്നതില്‍ വ്യക്തയുണ്ടാകും ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ പോലും തന്റെ ആരാധകരുമായി ദീപിക പങ്കുവെയ്ക്കാറുണ്ട്. പുറത്തും ആരാധകരുമായി അടുത്ത ബന്ധമാണ് ദീപിക കാത്ത് സൂക്ഷിക്കുന്നത്.

  ദീപികയും- രണ്‍വീര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷം ദീപിക-രണ്‍വീ ജോഡികള്‍ ഒന്നിച്ചെത്തുന്ന ചിത്രമായ 83 യ്ക്ക് വേണ്ടിയണ്. പദ്മാവദിനു ശേഷം രണ്‍വീറും ദീപികയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ എത്തുന്നത്. ഭര്യ വേഷത്തില്‍ തന്നെയാണ് ദീപികയുടേയും എന്‍ട്രി. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെയാണ 83 ക്കായി പ്രേക്ഷകര്‍ കാതത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X