വിമാനത്താവളത്തിൽ ദീപികയോട് ഐഡി ചോദിച്ച് സെക്യൂരിറ്റി!! നടിയുടെ പ്രതികരണം വൈറൽ.. കാണൂ
എവിടെ തിരിഞ്ഞാലും പ്രേക്ഷക ശ്രദ്ധ ലഭിക്കുന്ന ബോളിവുഡ് താരമാണ് ദീപിക പദുകോൺ. ഇന്ത്യയിൽ മാത്രമല്ല പുറത്തും ദീപികയ്ക്ക് കൈനിറയെ ആരാധകരാണ്. താരത്തിന്റെ ലളിതമായ പെരുമാറ്റമാണ് ദീപികയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തുലുളള ഒരു വീഡിയോ വൈറലാകുകയാണ്.

മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദീപിക അച്ഛൻ പ്രകാശ് പദുകോണിനോടൊപ്പം വമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനെ ഐഡി കാർഡ് കാണിക്കാതെ താരം കയറി പോകുകയായിരുന്നു. എന്നാൽ ഗാർഡ് താരത്തെ തിരികെ വിളിക്കുകയായിരുന്നു. ഐഡി കാർഡ് ചോദിച്ചപ്പോൾ താരം വിനയ പൂർവ്വം ഐഡി കാണിക്കുന്നു. തുടർന്ന് താരം അച്ഛനും ടീമിനോടൊപ്പം പോകുകയായിരുന്നു.
ദീപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മറ്റുള്ളവർക്ക് നൽകുന്ന ഈ ബഹുമാനമാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നതെന്നും ആരാധകർ പറയുന്നു. വിവാഹ ശേഷം ദീപിക ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് ചാപ്പക്ക്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിനെയാണ് ദീപിക അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications