അഭിനയം മാത്രമല്ല നടിയ്ക്ക് ഇതും നിസ്സാരം, മൂക്കത്ത് വിരൽവച്ച് ആരാധകർ

ലോക്ക് ഡൗൺ ദിനങ്ങൾ പാചക പരീക്ഷണവുമായി അടുക്കളയിൽ തന്നെയാണ് നടി ദീപിക പദുകോൺ. ദിനംപ്രതി പാചകത്തിൽ പുതിയ പരീക്ഷണം നടത്തുകയാണ് താരം. ദീപികയുടെ ഭക്ഷണത്തിന്റെ ടെസ്റ്റർ മറ്റാരുമല്ല ഭർത്താവ് രൺവീർ സിങ്ങാണ്. മികച്ച അഭിപ്രായമാണ് ദീപികയുടെ ഭക്ഷണത്തിന് ലഭിക്കുന്നത്. ഇപ്പോഴിത വീണ്ടും പ്രിയതമയുടെ ഭക്ഷണത്തെ പുകഴ്ത്തി രൺവീർ രംഗത്തെത്തിയിരിക്കുകയാണ്. തായ് ഭക്ഷണരീതി പരീക്ഷിക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റ കുറിപ്പ്.

deepika padukon

ഇത്തവണ ദീപിക പിസ ഉണ്ടാക്കുന്ന ചിത്രമാണ് രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഒരു വീഡിയോയും പിന്നെ പാചകം ചെയ്ത ഭക്ഷണത്തിന്റെ ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇന്ന് ഞാൻ ദീപികയുടെ കൈകൊണ്ട് ഉണ്ടാക്കിയ വലിയ പിസ കഴിക്കും' എന്നാണ് രൺവീർ വീഡിയോയിൽ പറയുന്നത്. പിസ ഉണ്ടാക്കുന്ന ഫോട്ടോകളെകൂടാതെ ഇറ്റാലിയൻ ഷെഫ് പാവോളാ ബക്കേറ്റിനൊപ്പം നിൽക്കുന്ന ദീപികയുടെ പഴയൊരു ചിത്രവും രൺവീർ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദീപിക ശാസ്ത്രീയമായി പരിശീലനം നേടിയിട്ടുണ്ട്' എന്നും രൺവീർ ഫോട്ടോയോടൊപ്പം കുറിച്ചു.

ഇതിന് മുൻപ് ദീപിക തായ് ലണ്ട് വിഭവങ്ങൾ ഉണ്ടാകുന്ന വീഡിയോ പങകുവെച്ചിരുന്നു.തായ് സാലഡ്, തായ് ഗ്രീൻ കറി, വെജിറ്റബിൾ ടോംയം സൂപ്പ്, പിന്നെ ചോറുമാണ് ദീപിക തയ്യാറാക്കിയത്. രൺവീർ തന്നെയാണ് ഈ ചിത്രങ്ങളും പങ്കുവെച്ചത്.ലോക്ക് ഡൗൺ ദിനങ്ങൾ കാര്യക്ഷമമായി തന്നെ വിനിയോഗിക്കുകയാണ് ദീപിക.ലോക്ക് ഡൗൺ ആഘോഷമാക്കുന്നതിനൊപ്പം തന്നെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഈ താരദമ്പതികൾ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്ക് ധനസഹായവും നൽകിയിട്ടുണ്ട്. ദീപിക തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ തുക വ്യക്തമാക്കിയിട്ടില്ല. ദീപികയും രൺവീറും ചേർന്നാണ് പണം നൽകിയിരിക്കുന്നത്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക-രൺവീർ ചിത്രമാണ് 83. വിവാഹത്തിന് ശേഷം ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കപിൽ ദേവായിട്ടാണ് രൺവീർ എത്തുന്നത്. കപിലിന്റെ ഭാര്യ റോമിദേവിയായിട്ടാണ് ദീപിക ചിത്രത്തിലെത്തുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X