ഇതൊക്കെ വളരെ കുറവ്, ദീപികയുടെ ബോഡി​ ഗാർഡിന്റെ ശമ്പളം ചർച്ചയാകുന്നു...

ഇന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുള്ള താരമാണ് ദീപിക പദുകോൺ. ബോളിവുഡിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യയിൽ താരത്തിന് കൈനിറയെ ആരാധകരുണ്ട്. താരജാഡകളില്ലാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് ദീപിക പുലർത്താറുള്ളത്. ഇത് തന്നെയാണ് നടിയെ എല്ലാവരുടേയും പ്രിയങ്കരിയാക്കുന്നതും.

ഇപ്പോൾ സോഷ്യൽ മീഡിയയിലേയും ബോളിവുഡ് കോളങ്ങളിലേയും ചർച്ച വിഷയം ദീപികയുടെ ബോഡി ഗാഡിനെ കുറിച്ചാണ്.അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം കേട്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ. ദീപികയ്ക്കൊപ്പം നിഴൽ പോലെ കാണുന്ന വ്യക്തിയാണ് ജലാ. 2017 മുതലാണ് ഇയാൾ താരത്തിനൊപ്പം കൂടുന്നത്.80, 0000 രൂപയായിരുന്നു ജലാലിന്റെ വരുമാനം. ഇതു പിന്നെ പടി പടിയായി ഉയരുകയായിരുന്നു. ഇപ്പോൾ 1കോടി രൂപയാണ് ഇയാൾക്ക് ലഭിക്കുന്നതത്രേ.. ബോളിവുഡ് മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്തയാലും ഇത് വലിയ ചർച്ചയായിട്ടുണ്ട് ഇപ്പോൾ.

2006 ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്ത കന്നടചിത്രം ഐശ്വര്യയിലൂടെയാണ് സിനിമയിൽ ദീപിക എത്തുന്നത്. 2007 ൽ ബോളിവുഡിൽ എത്തിയ ദീപിക ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓം ആയിരുന്നു ദീപികയുടെ ആദ്യ ചിത്രം. പിന്നീട് കൈനിറയെ ചിത്രങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ ദീപികയ്ക്ക് കഴിഞ്ഞു.ബച്ച്നാ ഹേ ഹസീനോ, കോക്ക് ടെയിൻ, ഹൗസ് ഫുൾ, ചെന്നൈ എക്സ്പ്രസ്, പികു, തമാശ, ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങൾ വൻ വിജയം നേടുകയായിരുന്നു.

deepika

വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് ദീപിക. താരത്തിന്റെ മികച്ച ഓൺ സ്ക്രീൻ ജോഡിയായ രൺവീർ സിങാണ് ജീവിത്തിലേയും ജോഡി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക-രൺവീർ ചിത്രമാണ് 83. വിവാഹത്തിന് ശേഷം ദീപികയും രൺവീറും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകൾ വൈറലായിരുന്നു

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X