'ദീപിക ഏറ്റവും സന്തോഷിക്കുന്നത് മുൻ കാമുകന് മുന്നിൽ; ഭർത്താവിനോട് സ്നേഹമില്ല'; പരിഹാസം

ബോളിവുഡിൽ ഒരു കാലത്ത് ചർച്ചാ വിഷയമായ കാമുകീ കാമുകൻമാരായിരുന്നു രൺബീർ കപൂറും ദീപിക പദുകോണും. രണ്ട് പേരുടെയും കരിയർ വളർന്ന് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഉണ്ടായ ഈ പ്രണയം പിന്നീട് ബ്രേക്കപ്പിൽ അവസാനിച്ചു. എന്താണ് ഇവർക്കിടയിലുണ്ടായ പ്രശ്നമെന്ന് അന്ന് ആരാധകർ ചോദിച്ചു. രൺബീറിന്റെ സ്വഭാവ രീതികളാണത്രെ ഈ ബന്ധം തകരാൻ കാരണമായത്. രൺബീറുമായി കടുത്ത പ്രണയത്തിലായിരുന്ന ദീപിക നടന്റെ പേര് സൂചിപ്പിക്കുന്ന ആർകെ എന്ന രണ്ടക്ഷരം ശരീരത്തിൽ പച്ച കുത്തുകയും ചെയ്തു.

എന്നാൽ ഈ ആത്മാർത്ഥതയൊന്നും രൺബീർ കാണിച്ചില്ല. രൺബീർ വഞ്ചിക്കുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും ദീപിക ഈ ബന്ധത്തിൽ നിന്ന് പിൻമാറിയില്ല. ഒടുവിൽ ദീപികയുമായുള്ള ബന്ധം ഉപേക്ഷിച്ച രൺബീർ കത്രീന കൈഫുമായി അടുക്കുകയും ചെയ്തു. ദീപികയെ ഏറെ തകർത്ത സംഭവമായിരുന്നു ഇത്.

Deepika Padukone

ഈ പ്രണയത്തകർച്ചയ്ക്ക് ശേഷമാണ് ദീപിക അടിമുടി മാറുന്നത്. കരിയറിലേക്ക് ശ്രദ്ധ കൊടുത്ത ദീപിക സൂപ്പർതാരമായി വളർന്നു. രൺബീറിന്റെ കരിയർ ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു. ബ്രേക്കപ്പിന്റെ ആദ്യ നാളുകളിൽ രൺബീറിനോട് കടുത്ത അനിഷ്ടം ദീപികയ്ക്കുണ്ടായിരുന്നു. നടന് ഒരു പെട്ടി കോണ്ടം അയക്കുമെന്ന് വരെ ദീപിക പരസ്യ പ്രസ്താവന നടത്തി.

പിന്നീട് ഇരുവരും സൗഹൃദത്തിലായി. യഹ് ജവാനി ഹെ ദിവാനി,തമാശ എന്നീ സിനിമകളിൽ ഇരവരും ബ്രേക്കപ്പിന് ശേഷം ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇതിൽ വൻ ഹിറ്റായ സിനിമയാണ് 2013 ൽ പുറത്തിറങ്ങിയ യഹ് ജവാനി ഹെ ദിവാനി. കഴിഞ്ഞ ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തിട്ട് പത്ത് വർഷം തികഞ്ഞതിന്റെ ആഘോഷം നടന്നത്.

സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രൺബീർ കപൂർ, ദീപിക പദുകോൺ, ആദിത്യ റോയ് കപൂർ, കൽകി എന്നീ നാല് പേരും ആഘോഷപരിപാടിയിൽ പങ്കെടുത്തു. പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രൺബീറിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ദീപികയെയാണ് ഫോട്ടോയിൽ കാണുന്നത്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ദീപിക ഇപ്പോഴും രൺബീറിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Deepika Padukone, Ranbir Kapoor

കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ നേടിയ ദീപികയെ ഇതിന് മുമ്പ് ഇത്ര സന്തോഷവതിയായി കണ്ടിട്ടില്ല. ഇതിന് മുമ്പും രൺബീറിനോടുള്ള സ്നേഹം ദീപിക തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കമന്റുകൾ വന്നു. ഭർത്താവായ രൺവീർ സിം​ഗിനൊപ്പം ഒരിക്കൽ പോലും ദീപികയെ ഇത്ര സന്തോഷവതിയായി കണ്ടിട്ടില്ലെന്നും അഭിപ്രായമുണ്ട്. ‌പൊതുവെ സംസാരപ്രിയനാണ് രൺവീർ സിം​ഗ്. എന്നാൽ ദീപിക മിതഭാഷിയും. രൺവീറിനെ ദീപിക അവ​ഗണിക്കാറുണ്ടെന്ന് നേരത്തെ ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചിലർ രൺബീറിന്റെ ഭാര്യ ആലിയ ഭട്ടിനെയും ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചു. ഭർത്താവ് മുൻ‌കാമുകിക്കൊപ്പം ഉല്ലസിക്കുന്നതിൽ ആലിയയ്ക്ക് കുഴപ്പമില്ലേ എന്നാണ് ഇവരുടെ ചോദ്യം. ദീപികയ്ക്ക് ശേഷം രൺബീറിന്റെ കാമുകി കത്രീന കൈഫായിരുന്നു. കത്രീനയുമായും ബ്രേക്കപ്പായ ശേഷമാണ് ആലിയ ഭട്ടിനെ രൺബീർ കപൂർ വിവാ​ഹം ചെയ്യുന്നത്.

രൺബീറുമായി വൈര്യമില്ലെങ്കിലും പിന്നീടൊരു സൗഹൃദം വെക്കാൻ കത്രീന കൈഫ് തയ്യാറായിട്ടില്ല. ആറ് വർഷം രൺബീറുമായി പ്രണയത്തിലായിരുന്നു കത്രീന. രൺബീറുമായി പിരിഞ്ഞ ശേഷം നടൻ വിക്കി കൗശലിനെ പ്രണയിച്ച കത്രീന നടനെ വിവാഹം ചെയ്യുകയും ചെയ്തു. രൺബീറിന്റെ ഭാര്യ ആലിയ ഭട്ടിന് കത്രീനയുമായും ​ദീപികയുമായെല്ലാം സൗഹൃദമുണ്ട്. അടുത്തിടെയാണ് ആലിയക്കും രൺബീറിനും പെൺകുഞ്ഞ് പിറന്നത്.

Read more about: deepika padukone ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X