ആലിയയും രണ്‍ബീറും വിവാഹിതരാവുന്നു! വെളിപ്പെടുത്തലുമായി ദീപിക...

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് നടൻ രൺബീർ കപൂറിന്റേയും നടി ആലിയ ഭട്ടിന്റേയും.താരങ്ങളുടെ പ്രണയവും ഡേറ്റിങ്ങുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത താര വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരുകയാണ്. ൻടി ദീപിക പദുകോണാണ താര വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. ഫിലിം കമ്പനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്.

alia batt- deepika

താരങ്ങളുടെ പ്രണയത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായപ്പോൾ തന്നെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ക്ഷണകത്ത് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതൊക്ക വ്യാജമാണെന്ന് ചൂണ്ടിക്കാണ്ടി താരങ്ങളും അവരുമായി ബന്ധപ്പെട്ട വ്യത്തങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയ നടിയും രൺബീറിന്റെ മുൻകാമുകിയുമായ ദീപിക രംഗത്തെത്തിയിരിക്കുന്നത്.

ഫിലിം കമ്പനി സംഘടിപ്പിച്ച ടോക്ക് ഷോയിൽ ആണ് ദീപികയുടെ വെളിപ്പെടുത്തൽ . ആലിട്ട്, രൺവീർ സിങ്, വിജയ് ദേവേരകൊണ്ട, ആയുഷ്മാൻ ഖുറാന, മനോജ് വാജ്പോയി, വിജയ് സേതുപതി, പാർവതി എന്നിവർ പങ്കെടുത്ത ചാറ്റ് ഷോയിൽ., ഇന്ത്യൻ സിനിമയിൽ നിന്ന് ആരുടെ അടുത്ത് നിന്നാകും താങ്കൾ ഉപദേശം സ്വീകരിക്കുക എന്ന് വിജയ് ദേവേരകൊണ്ടയോടുള്ള അവതാരകയുടെ ചോദ്യമണ് തുടക്കമിട്ടത്. ദീപികയേയും ആലിയയേയും വലിയ ഇഷ്ടമാണ്. എന്നാൽ ദീപികയുടെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ തന്നെ മറുപടിയുമായി ദീപിക എത്തുകയായിരുന്നു. ആലിയയും വിവാഹിതയാകാൻ പോകുകയാണ്... ഉടൻ തന്നെ ഇതിന് മറുപടിയുമായി ആലിയ എത്തി. എക്സ്ക്യൂസ് മീ, ഇത് ഇപ്പോൾ എന്തിനാണ് പറയുന്നതെന്നായിരുന്നു ആലിയ ചോദിച്ചു. താൻ വെറുതെ പറഞ്ഞതാണെന്ന് പിന്നീട് ദീപിക മാറ്റി പറയുകയും ചെയ്തു. എന്തായാലും ആലിയ-രൺബീർ വീവാഹം ബോളിവുഡിൽ ചർച്ച വിഷയമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X