ദി ആക്‌സിഡന്റല്‍ അപ്രന്റിസില്‍ ദീപിക പദുക്കോണ്‍ നായിക
വരുണ്‍ ധവാനെ നായകനാക്കി ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വികാസ് സ്വരൂപിന്റെ 'ദി ആക്‌സിഡന്റല്‍ അപ്രന്റീസ്' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാകും താരം കേന്ദ്ര കഥാപാത്രമാവുക എന്നാണ് റിപ്പോര്‍ട്ട്.

കടയില്‍ അസിസ്റ്റന്റായി നില്‍ക്കുന്ന സപ്ന സിന്‍ഹ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ദി ആക്‌സിഡന്റല്‍ അപ്രന്റീസിന്റെ ഇതിവൃത്തം. ഏഴ് പരീക്ഷകള്‍ വിജയിച്ചാല്‍ ഒരു കന്പനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ സി.ഇ.ഒ ആകാനുള്ള അവസരം സപ്നയ്ക്ക് ലഭിക്കും എന്നതാണ് പ്രമേയം
ഔദ്യോഗികമായി അറിയിപ്പുണ്ടായിട്ടില്ലെങ്കിലും ചിത്രത്തില്‍ ദീപിക ഉണ്ടായേക്കുമെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഫൈന്റിങ് ഫാനി, പികു എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ദീപിക ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ട്. .


Click it and Unblock the Notifications