തന്നെക്കുറിച്ച് ആശങ്കയുളളവര്‍ക്കായി! ഡാനിഷ് പൗരയെന്നും വോട്ടില്ലെന്നും പറഞ്ഞവരോട് ദീപിക
ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച നാലാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബോളിവുഡ് താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു. അധിക പേരും വോട്ട് ചെയ്തതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേസമയം ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയുമായി നടി ദീപിക പദുകോണ്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.
ദീപികയ്ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്നും ഡെന്‍മാര്‍ക്ക് പൗരയാണെന്നും അതിനാല്‍ വോട്ട് ചെയ്യാനാകില്ലെന്നുമായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്. തുടര്‍ന്ന് താന്‍ വോട്ട് ചെയ്തതിന്റെ ചിത്രവുമായി ദീപിക തന്നെ രംഗത്തെത്തുകയായിരുന്നു. വാര്‍ത്തകള്‍ക്കുളള കിടിലന്‍ മറുപടിയുമായിട്ടാണ് നടി എത്തിയത്.

തന്റെ ദേശത്തെ കുറിച്ചോ താനാരാണ് എന്നതിലോ എനിക്ക് യാതൊരു സംശയവുമില്ലെന്നാണ് ദീപിക ട്വിറ്ററില്‍ കുറിച്ചത്. പക്ഷേ തന്നെക്കുറിച്ച് ആശങ്കയുളളവര്‍ക്കായി ഈ ചിത്രം പങ്കുവെക്കുന്നു എന്നും ദീപിക ട്വിറ്ററിലൂടെ അറിയിച്ചു. മുംംബെയിലായിരുന്നു നടി വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നത്.
അതേസമയം വിവാഹ ശേഷം ചപ്പക്ക് എന്ന സിനിമയിലൂടെയാണ് നടി ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്. ആസിഡ് ആക്രണത്തിന് ഇരയായ പെണ്‍കു്ട്ടിയുടെ ജീവിതം പറയുന്ന സിനിമ നിലവില്‍ അവസാന ഘട്ട വര്‍ക്കുകളിലാണുളളത്.


Click it and Unblock the Notifications