»   » റണ്‍ബീറിനോട് ഒരു ചോദ്യം, എന്താണ് സോഷ്യല്‍ മീഡിയ

റണ്‍ബീറിനോട് ഒരു ചോദ്യം, എന്താണ് സോഷ്യല്‍ മീഡിയ

Posted By: AkhilaKS
Subscribe to Filmibeat Malayalam

റണ്‍ബീര്‍ കബീറിനോട് ഒരു ചോദ്യം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളെ കുറിച്ച് ഒന്ന് പറായാമോ? ചോദിക്കുന്നത് മറ്റാരുമല്ല, ബോളിവുഡ് താരം ദീപിക പദുക്കോണിന്റേതാണ് ഈ ചോദ്യം.

ഈ ഒരു ചോദ്യത്തില്‍ കാര്യമൊന്നുമില്ലെന്ന് തോന്നിയേക്കാം. പക്ഷേ ഈ വക സോഷ്യല്‍ അക്കൗണ്ടുകളെ കുറിച്ച് റണ്‍ബീറിന് അറിയില്ലെന്നാണെങ്കിലോ, കഷ്ടം തന്നെ.

ranbir-kapoor

റണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമാശ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ദീപികയും റണ്‍ബീറും ചേര്‍ന്ന് ഒരു വീഡിയോ റെക്കോഡ് ചെയ്തു. തമാശ ചിത്രത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ച് പറയാമോ എന്നായിരുന്നു ദീപിക ചോദിച്ചത്.

റണ്‍ബീറിന് കാര്യം മനസിലായില്ല. ചോദ്യം കേട്ട് അന്ധാളിച്ച് നില്‍ക്കുന്ന റണ്‍ബീറിന്റെ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ദീപിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ദീപിക അതിന് ഇങ്ങനെ ഒരു അടികുറിപ്പും നല്‍കി, എന്റെ സുഹൃത്തിന് സോഷ്യല്‍ മീഡിയേ കുറിച്ച് ഒന്നും അറിയില്ല. വീഡിയോ ഇതിനോടകം ഫേസ്ബുക്കില്‍ വൈറലാകുകെയും ചെയ്തു.

English summary
This is one lesson Ranbir Kapoor won't forget for a long time. His ex-flame Deepika Padukone released a video of the star on Facebook on Wednesday to expose his "ignorance" about social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam