ബോളിവുഡിലെ ട്രെൻഡ് മാറി!! തേടിയെത്തുന്നത് അത്തരം സിനിമകൾ, ദീപിക പദുകോണിന്റെ വെളിപ്പെടുത്തൽ

ബോളിവുഡിൽ ബയോപിക് ചിത്രങ്ങൾ ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണെന്ന് നടി ദീപിക പദുകോൺ പറഞ്ഞു

ഇപ്പോൾ ബോളിവുഡിൽ ബയോപിക് ചിത്രങ്ങളുടെ ഘോഷയാത്രയാണ്. സാധാരണ ചിത്രങ്ങളെക്കാലും ഇപ്പോൾ പുറത്തിറങ്ങുന്ന ബയോപിക് ചിത്രങ്ങളും യഥാർഥ ജീവിതകഥ പറയുന്ന ചിത്രങ്ങളുമാണ്.സഞ്ജു, സൂർമ, റാസി, പാഡ്മാൻ എന്നീ ചിത്രങ്ങളെല്ലാം ഈ ഗണത്തിൽ പെടുന്നതാണ്. ബയോ പിക് ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ദീപിക പദുകോൺ.

ബോളിവുഡിൽ ബയോപിക് ചിത്രങ്ങൾ ഇപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണെന്ന് നടി ദീപിക പദുകോൺ പറഞ്ഞു. എന്നാൽ ചിലത് ആവർത്തമായി തോന്നുന്നുവെന്നും നടി ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിൽ നടന്ന ഒരുപടിപാടിക്കിടെ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 അധികവും ബയോപിക്കുകൾ

അധികവും ബയോപിക്കുകൾ

ഇപ്പോൾ തന്നെ തേടിയെത്തുന്ന ഭൂരിഭാഗം ചിത്രങ്ങളും ബയോപിക്കുകളാണെന്ന് താരം പറഞ്ഞു. കരുത്തുറ്റ വ്യക്തിത്വങ്ങളുടെ കഥകളാണ് അവയേറേയും. എന്നാൽ ആ കഥ സിനിമയായി എത്തുമ്പോൾ എത്ര പേർ അവരേയും അവരുടെ പോരാട്ടങ്ങളേയും ഓർക്കുമെന്നത് സംശയമാണെന്നും നടി പറഞ്ഞു. തെരുവിൽ ജീവിക്കുന്ന ഒരേ സാധാരണ മനുഷ്യനും പറയാനുണ്ടാകും സമാനമായ ജീവിതക്കഥകൾ.

ട്രെൻഡ്  അവസാനിക്കുന്നില്ല

ട്രെൻഡ് അവസാനിക്കുന്നില്ല

ബോളിവുഡിലെ ഈ ട്രെൻഡ് ഉടനെയെന്നും അവസാനിക്കുകയില്ലെന്നും ദീപിക പറഞ്ഞു. 2018 ൽ പുറത്തിറങ്ങിയ ബോളിവുഡിലെ ഭൂരിഭാഗം ചിത്രങ്ങളും ബയോപിക് ഗണത്തിൽ വരുന്നവയാണ്. ഇനി വരാനിരിക്കുന്ന മ‌ണികർണിക, സൂപ്പർ 30, അഭിനവ് ബിന്ദ്രയുടേയും ഷക്കീലയുടേയും ബയോപിക് ചിത്രങ്ങൾ ഈ ഗണത്തിൽ വരുന്നവയാണെന്നും താരം പറഞ്ഞു. നിലവിൽ സഞജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സ‍ഞ്ജു നിലവിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറിയിരുന്നു. ഇത് ഇത്തരത്തിലുളള ചിത്രങ്ങളുമായി മുന്നോട്ടു വരാനുള്ള ഒരു പ്രചോദനമാകട്ടെയെന്നും ദീപിക പറഞ്ഞു.

 നവംബറിൽ വിവാഹം

നവംബറിൽ വിവാഹം

ദീപികയും പുതിയ ചിത്രത്തെക്കാലും ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് താര വിവാഹത്തിനാണ്. ദീപിക രൺലീർ വിവാഹം ഈ വർഷം നവംബർ 19 ന് നടക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ദീപകയോ രൺവീറോ ഇതിനെ കുറിച്ച് ഇതുവരെ ഒരുവാക്കു പോലും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇവരോടൊപ്പം നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് വിവാഹത്തിനെ കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X