ദീപികയും രണ്‍വീറും വിവാഹിതരാവുന്നു?
ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാകുന്നു എന്നതാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത.
ഇരുവരുടെയും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചതായി ഡെയിലി ബാസ്‌ക്കര്‍ റിപ്പോര്‍ട്ട് ചെയ്തുദീപികയുടെ മാതാപിതാക്കള്‍ക്ക് . രണ്‍വീറിനെ ഇഷ്ടപ്പെട്ടതിനാലാണ് ഇരുവരും വിവാഹത്തിനായി തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കുടുംബജീവിതം നയിക്കുന്നതിനായി സിനിമാ ജീവിതം അവസാനിപ്പിക്കാന്‍ പോലും താന്‍ തയ്യാറാണെന്ന് ദീപികാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ ഐഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ രണ്‍വീര്‍ ദീപികയ്ക്ക് ലൗ ഹാര്‍ട്ട് സമ്മാനിച്ചതും കൂട്ടിയിണക്കുമ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നുണ്ട്.
രാംലീലയാണ് രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണും ഒരുമിച്ച് അഭിനയിച്ച ചിത്രം. പിന്നീട് ദീപികയുടെ പിക്കു ഇറങ്ങിയപ്പോള്‍ രണ്‍വീറും, ദില്‍ ദഡക്‌നേ ദോ ഇറങ്ങിയപ്പോള്‍ ദീപികയും പരസ്പരം പ്രമോഷന് എത്തിയിരുന്നു. ഇതല്ലാം ഒത്തു നോക്കുമ്പോള്‍ ബോളിവുഡില്‍ ഒരു താര വിവാഹം കൂടി നടക്കാന്‍ സാധ്യത ഉണ്ടോ എന്നു കാത്തിരുക്കുകയാണ് ആരാധകര്‍


Click it and Unblock the Notifications