പൊതു വേദിയിൽ ദീപികയെ നോക്കി അയാൾ അത് ഉച്ചത്തിൽ വിളിച്ചു കൂവി! മുഖത്ത് ചിരി മായാതെ താരം
അനാമിക ഖന്നാ ഡിസൈൻ ചെയ്ത ഗോൾഡൻ നിറത്തിലുളള വസ്ത്രം ധരിച്ചാണ് സദസിന് മുന്നിൽ കൈകൾ കൂപ്പി നിറ പുഞ്ചിരിയോടെയാണ് ദീപിക പ്രത്യക്ഷപ്പെട്ടത്.
പൊതു വേദിയിൽ എപ്പോൾ പ്രത്യക്ഷപ്പെട്ടാലും ചുണ്ടുകളിൽ ആ ചെറു പുഞ്ചിരി ദീപികയുടെ മുഖത്തുണ്ടാകും. ഇതാണ് ദീപികയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇപ്പോഴിത ദീപികയെ തേടി മറ്റൊരു പുരസ്കാരം എത്തിയിരിക്കുകയാണ്. ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഒരാളി ദീപികയെ തിരഞ്ഞെചടുത്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ദീപികയും കോലിയും മാത്രമാണ് ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

അനാമിക ഖന്നാ ഡിസൈൻ ചെയ്ത ഗോൾഡൻ നിറത്തിലുളള വസ്ത്രം ധരിച്ചാണ് സദസിന് മുന്നിൽ കൈകൾ കൂപ്പി നിറ പുഞ്ചിരിയോടെയാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. റെഡ് കാർപെറ്റിലൂടെ നടന്നു നീങ്ങിയപ്പോൾ സദസിലിരിക്കുന്നവരുടെ കണ്ണുകൾ ദീപികയിലായിരുന്നു. പരാജയത്തിൽ നിന്ന് എങ്ങനെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാമെന്നതിനെ കുറിച്ചും ദീപിക സംസാരിച്ചു. നിറഞ്ഞ പുഞ്ചിരിയോടെയുള്ള ദീപികയുടെ സംസാരത്തിനിടയിൽ നിങ്ങൾ സുന്ദരിയാണെന്ന് വേദിയിൽ നിന്ന് ഒരു അരാധകൻ വിളിച്ചു പറഞ്ഞിരുന്നു. മനോഹരമായി ചിരിച്ചു കൊണ്ട് താരം നന്ദി പറയുകയും ചെയ്തു.
ദീപികയ്ക്കും വിരാട് കോലിക്കുമാണ് ഈ പുരസ്കാരം ലഭിച്ചത്. താരങ്ങൾക്ക് നന്ദി അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര ഇങ്ങനെ കുറിച്ചു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ദീപികയും കോലിയും. ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ ഇടയിൽ ഇവരുടെ പേരും ഉൾപ്പെട്ടതിൽ താൻ വളരെയധികം സന്തോഷിക്കുന്നുണ്ടെന്നും അഭിമാനിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.


Click it and Unblock the Notifications











