മീടൂ അനുഭവത്തെ കുറിച്ച് ദീപിക ! എന്ത് കൊണ്ട് അവരോട് ചോദിക്കുന്നില്ല,വാക്കുകൾ ചർച്ചയാകുന്നു

മീടു വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമയിൽ വൻ ചർച്ച വിഷയമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു നടി തനുശ്രീ ദത്ത സഹതാരത്തിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നടിയുടെ വെളിപ്പെടുത്തൽ നലിയ ചർച്ച വിഷയമായപ്പോൾ തൊട്ടു പിന്നാലെ തങ്ങൾ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി താരങ്ങളും സിനിമയിലെ അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും മീടൂ മൂവ്മെന്റ് ചർച്ചയായിരുന്നു. നടിമാരുട പലവെളിപ്പെടുത്തലും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന താരത്തിലുള്ളതായിരുന്നു. ഇപ്പോഴി മീടൂ മൂവ്മെന്റിനെ കുറിച്ച് നടി ദീപിക പദുകോൺ. ബോളിവുഡിൽ നിന്നുളള മീടൂ എക്സ്പീരിയൻസിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മീ ടൂ

ബോളിവുഡ് നടി തനുശ്രീ ദത്തയാണ് ആദ്യമായി മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതിനു ശേഷം അഭിമുഖങ്ങളിൽ നടിമാരോടുളള ഒരു സ്ഥിരം ചോദ്യമായി മീടൂ മാറിയിരിക്കുകയാണ്. മീടു മൂവ്മെന്റിനെ കുറിച്ച് ദീപിക പദുകോൺ. ഒര മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് ബോളിവുഡിലെ മീടു എക്സ്പീരിയൻസിനെ കുറിച്ച് നടിയോട് ആരാഞ്ഞത്. ഇതിനുള്ള നടിയുടെ മറുപടിയാണ് വൈറലാകുന്നത്.

 എന്ത് കൊണ്ട് നടിമാർ

എന്ത് കൊണ്ട് നടിമാരോട് മാത്രം ഇത്തരത്തിലുളള ചോദ്യം ചോദിക്കുന്നു. ക്രിക്കറ്റിലേയോ സ്പോർട്സ് മേഖലയിൽ ജോലി ചെയ്യുന്ന വനിതകളോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നില്ല. എന്നാൽ സിനിമ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോട് മാത്രമാണ് ഇത്തരത്തിലുള്ള ചോദ്യം ഉയർന്നു വരുന്നത്. ഇതിനുള്ള കാരണം എന്താണ്? നടി ചോദിക്കുന്നുണ്ട്.

 സിനിമയിൽ മാത്രമല്ല


തന്റെ കാഴ്ചപ്പാടിൽ സിനിമയിൽ മാത്രമല്ല സ്ത്രീകൾ അപമാനിക്കപ്പെടുന്നത്. എല്ലാ മേഖലയിലും സ്ത്രീകൾക്ക് നേരെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം നടക്കുന്നുണ്ട്. മീടൂ പോലുള്ള ഇത്തരത്തിലുള്ള മൂവ്മെന്റുകൾ അംഗീകരിക്കണ്ടതും ബഹുമാനിക്കേണ്ടതുമാണ്. താൻ ഇതിനെ അങ്ങയറ്റം ബഹുമാനിക്കുന്നുണ്ടെന്നും ദീപിക കൂട്ടിച്ചേർത്തു.

 ബോളിവുഡിലെ വൻ താരങ്ങൾ


ബോളിവുഡിലെ വൻ താരങ്ങൾക്ക് നേരെയാണ് ഇത്തരത്തിലുള്ള മീടൂ ആരോപണം ഉയർന്നത്. വർഷങ്ങൾക്ക് മുൻപ് സിനിമ ചിത്രീകരണത്തിനിടെ നടൻ നാന പടേക്കറിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് നടി തനുശ്രീ ദത്ത വെളിപ്പെടുത്തിയത്. നടിയുടെ കരിയർ തന്നെ അവസാനിക്കുകയായിരുന്നു. പിന്നീട് അനു മാലിക്, സാജിദ് ഖാൻ, ആലോക് നാഥ്, കൈലാഷ് ഖേർ എന്നിവർക്കെതിരെ ആരോപണം ഉയർന്നു. നടിമാർക്ക് ശക്തമായ പിന്തുണയുമായി ബോളിവുഡ് ഒന്നടങ്കം കൂടെയുണ്ടായിരുന്നു.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X