ഋത്വികും ദീപികയും ഒന്നിക്കുന്നു
യഷ് രാജ് ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ ഋത്വിക് റോഷന്റെ നായികയായി ദീപിക പദുക്കോണ്‍ എട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍ വിജയ് കൃഷ്ണ ആചാര്യയാണ് പേരിടാത്ത ചിത്രം സംവിധാനം ചെയ്യുക.
വിജയ് കൃഷ്ണ ആചാര്യ ഋത്വികും ദീപികയും ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തില്‍ ദീപിക ആക്ഷന്‍ രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അറിയുന്നു' ബിസിനസ് ഓഫ് സിനിമാ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതൊരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ചാന്ദ്‌നി ചൗക്ക് ടു ചൈന എന്ന ചിത്രത്തില്‍ ദീപിക ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു.
അശുതോഷ് ഗൊവാരിക്കറുടെ മോഹന്‍ ജൊദാരോയിലാണ് ഋത്വിക് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫൈന്റിങ് ഫാനി, പികു എന്നീ ചിത്രങ്ങളില്‍ ദീപിക മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്


Click it and Unblock the Notifications











