പിണക്കം മറന്ന് സോനം കപൂർ; ബേബി ഷവറിന് ദീപികയ്ക്കും ക്ഷണം
സിനിമാ തിരക്കുകളിൽ നിന്നാെഴിഞ്ഞ് കുടുംബ ജീവിതത്തിൽ ശ്രദ്ധ കൊടുക്കുകയാണ് നടി സോനം കപൂർ. ഗർഭിണിയായ സോനം കപൂറിന്റെ കുഞ്ഞിനെ വരവേൽക്കാൻ ഇപ്പോൾ തന്നെ കപൂർ കുടുംബത്തിൽ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഭർത്താവ് ആനന്ദ് അഹുജയ്ക്കൊപ്പം ലണ്ടനിൽ താമസമാക്കിയ സോനം അടുത്തിടെ ലണ്ടനിലെ സുഹൃത്തുക്കൾക്കൊപ്പം ബേബി ഷവർ നടത്തിയിരുന്നു. ഇപ്പോൾ സോനത്തിനായി മുംബൈയിൽ ഒരു ബേബി ഷവർ സംഘടിപ്പിക്കുകയാണ് സോനത്തിന്റെ മാതാപിതാക്കളായ അനിൽ കപൂറും സുനിത കപൂറും.

ബോളിവുഡിലെ താരങ്ങൾ എത്തുന്ന വലിയ പരിപാടിയാണ് നടത്തുന്നത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം നടിമാരായ ദീപിക പദുകോൺ, റാണി മുഖർജി, ആലിയ ഭട്ട്, മസാബ ഗുപ്ത, ജാക്വിലിൻ ഫെർണാണ്ടസ്, അമൃത അറോറ, മലൈക അറോറ, കരിഷ്മ കപൂർ, കരീന കപൂർ ഖാൻ, സ്വര ഭാസ്കർ തുടങ്ങിയവർ ബേബി ഷവറിനെത്തും.
ഇതിനു പുറമെ സോനത്തിന്റെ ബന്ധുക്കളായ അർജുൻ കപൂർ, ജാൻവി കപൂർ, ഖുശി കപൂർ, കരിഷ്മ കപൂർ, ശന്യ കപൂർ, അൻശുള കപൂർ തുടങ്ങിയവരും എത്തും. താരനിബിഡമായ ബേബി ഷവറിനാണ് മുംബൈയിലെ ബാന്ദ്ര ഒരുങ്ങുന്നത്.

ദീപിക പദുകോണിനെയും ബേബി ഷവറിലേക്ക് ക്ഷണിച്ചത് ബി ടൗണിൽ ഇപ്പോൾ ചർച്ചയായിട്ടുണ്ട്. ഒരു കാലത്ത് ദീപിക-സോനം തർക്കം ഗോസിപ്പ് കോളങ്ങളിൽ നിരന്തരം ഇടം പിടിക്കാറുണ്ടായിരുന്നു. സോനം ദീപികയ്ക്കെതിരെ പരസ്യമായ ചില പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഇപ്പോൾ ഇരുവരും രമ്യതയിലാണെങ്കിലും അടുത്ത സുഹൃത്തുക്കളല്ലെന്നാണ് വിവരം.
ഏകദേശ ഒരേ സമയത്ത് സിനിമാ അഭിനയം തുടങ്ങിയ നടിമാരാണ് സോനം കപൂറും ദീപിക പദുകോണും. ദീപിക ഇതിനിടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ കരിയറിൽ മുന്നേറി. ഇതോടെയാണ് സോനവും ദീപികയും തമ്മിൽ തർക്കമുടലെടുത്തതെന്നായിരുന്നു അന്ന് വന്ന റിപ്പോർട്ടുകൾ. ദീപികയുടെ അമിതാവേശക്കാരായ പിആർ ടീമിൽ സോനത്തിന് അതൃപ്തിയുണ്ടായിരുന്നു. കോഫി വിത്ത് കരൺ ഷോയിൽ സോനം ഇത് പ്രകടിപ്പിച്ചിട്ടുമുണ്ട്.

ദീപികയിലുള്ള എന്താണ് സോനത്തിനില്ലാത്തതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. അമിതാവേശക്കാരായ പിആർ ടീമാണ് തനിക്കില്ലാത്തതെന്ന് സോനം മറുപടി നൽകി. ദീപിക സ്വന്തമായ സ്റ്റെെൽ രൂപീകരിക്കണമെന്നും സോനം പറഞ്ഞു. എന്നാൽ ദീപിക ഇത്തരം പരാമർശങ്ങളിൽ പ്രകോപിതയായില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ടാവും അത് ബഹുമാനിക്കണമെന്നാണ് ദീപകി പറഞ്ഞ മറുപടി.
പിന്നീടും സോനം-ദീപിക പ്രശ്നം വാർത്തകളിൽ നിറഞ്ഞു. സോനം അഭിനയിച്ച പാഡ് മാൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. ആർത്തവത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനിൽ ദീപികയും പങ്കാളിയായി. പാഡ് പിടിച്ച നിൽക്കുന്ന വീഡിയോ ദീപിക സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സോനം ഈ പോസ്റ്റ് തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്യുകയും ചെയ്തു.
Recommended Video

എന്നാൽ നടി പിന്നീട് പോസ്റ്റ് നീക്കം ചെയ്തെന്നായിരുന്നു ആരാധകർ ആരോപിച്ചത്. ദീപികയോടുള്ള അസൂയ മൂലമാണ് സോനം ഇങ്ങനെ ചെയ്തതെന്നും ആരാധകർ ആരോപിച്ചു. എന്നാൽ ഈ ആരോപണം തെറ്റായിരുന്നു. പോസ്റ്റ് സോനം നീക്കം ചെയ്തിരുന്നില്ല. ദീപികയുമായി തർക്കമില്ലെന്നും സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും സോനം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications