റിയാലിറ്റി ഷോ വേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക പദുകോൺ! കാരണം ആ സ്പെഷ്യൽ ഡാൻസ്

ബോളിവുഡിൽ സജീവമാണെങ്കിലും തെന്നിന്ത്യയിലും നടി ദീപിക പദുകോണിന് കൈ നിറയെ ആരാധകരാണ്. പ്രേക്ഷകരോടുള്ള ദീപികയുടെ പെരുമാറ്റമാണ് താരത്തെ പ്രിയങ്കരിയാക്കുന്നത്. ദീപികയുടെ ഭൂരിഭാഗം ചിത്രങ്ങളും ചിത്രങ്ങളും തെന്നിന്ത്യയിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പെതുവേദിയിൽ വികാരഭരിതയാകുന്ന താരത്തിന്റെ വീഡിയോയാണ്. സ്റ്റാർപ്ലസ് അവതരിപ്പിക്കുന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം.

deepika

ദീപികയ്ക്ക് ട്രിബ്രൂട്ട് എന്ന രീതിയിൽ താരത്തിന്റെ പോപ്പുലർ ഡാൻസ് സോങ്ങുകളായിരുന്നു മത്സരാർഥികൾ തിരഞ്ഞെടുത്തത്. താരത്തിനായി മികച്ച പ്രകടനമായിരുന്നു ഇവർ കാഴ്ചവെച്ചത്. എഴുന്നേറ്റ് നിന്ന് കയ്യടിച്ച ശേഷം കൈ കൊണ്ട് മുഖം മറച്ച് പൊട്ടിക്കരയുകയായിരുന്നു ഡാൻസ് ഫ്ലസിന്റെ വിധി കർത്താവായ റെമോ ഡിസൂസ ദീപികയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

ഇതിനു ശേഷം മത്സരർഥികളെ അഭിനന്ദിക്കാനും താരം മറന്നില്ല . താൻ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷെ, ഇന്ന് ഞാൻ അനുഭവിക്കുന്നതെന്തെന്ന് വാക്കുകളാൽ പറയാൻ സാധിക്കുകയില്ല. എന്റെ ഹൃദയത്തിൽ നിന്നാണ് ഇത് പറയുന്നത്. നന്ദി, ദീപിക പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഛാപക്കിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക ഡാൻസ് പ്ലസിൽ എത്തിയത്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘന ഗുൽസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛാപക്ക്. ചിത്രത്തിൽ ലക്ഷമിയായിട്ടാണ് ദീപിക എത്തുന്നത്. ജനുവരി 10 ന് ചിത്രം റിലീസിന് എത്തും.

More from Filmibeat

Read more about: deepika padukon ദീപിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X