twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയിലെ നമ്പർ വൺ ഹീറോയിനായി ദീപിക; പട്ടികയിൽ പിന്നിലാക്കിയത് കത്രീനയെയും ആലിയയെയും

    |

    കരിയറിൽ തുടരെ നേട്ടങ്ങളുമായി മുന്നേറുകയാണ് നടി ദീപിക പദുകോൺ. 36 കാരിയായ ദീപിക ഇന്ന് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ്. ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലാണ് ദീപിക ആദ്യമായി അഭിനയിച്ചത്. തൊട്ടുപിന്നാലെ ഓം ശാന്തി ഓം എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് ദീപിക കടന്നു വന്നു. ചെന്നെെ എക്സ്പ്രസ്, കോക്ടെയ്ൽ, രാം ലീല, പീകു, ബാജിരാവോ മസ്താനി, പദ്മാവത് തുടങ്ങി ഹിറ്റുകളുടെ ഒരു നിര തന്നെ ബോളിവുഡിൽ നടി സൃഷ്ടിച്ചു.

    ഇപ്പോഴിതാ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ദീപിക. ഇന്ത്യാ ടുഡേയുടെ കണക്കെടുപ്പ് പ്രകാരം ഇന്ത്യയിലെ നമ്പർ വൺ ഹീറോയിനാണ് ദീപിക. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കങ്കണ റണൗത്ത് എന്നിവരാണ് ദീപികയുടെ പിന്നിലുള്ളത്. 21 ശതമാനം വോട്ടുകൾക്കാണ് ദീപിക പട്ടികയിൽ മുന്നിൽ നിന്നത്.

    സർവേ പ്രകാരം ഒടിടിയിലെ നമ്പർ വൺ താരം പുരുഷൻമാരിൽ മനോജ് ബാജ്പേയ് ആണ്. സ്ത്രീകളിൽ സുസ്മിത സെന്നും. ആര്യ എന്ന ഹോട് സ്റ്റാർ സീരീസാണ് സുസ്മിതയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്.

    deepika

    ‌​ഗെഹരിയാനാണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആമസോൺ പ്രെെമിലൂടെ പുറത്തിറങ്ങിയ സിനിമ പ്രതീക്ഷിച്ച വിജയമായിരുന്നില്ല. അതേസമയം ബി​ഗ് ബജറ്റ് സിനിമകളുടെ ഒരു നിര തന്നെ ദീപികയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. പ്രഭാസിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന പ്രൊജക്ട് കെ ആണ് ഇതിലൊന്ന്.

    ഷാരൂഖ് ഖാനൊപ്പം എത്തുന്ന പഥാനാണ് മറ്റൊരു സിനിമ. ഇരുവരും നേരത്തെ ചെന്നെ എക്സ്പ്രസ്, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹൃതിക് റോഷനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഫൈറ്റർ ആണ് ദീപിക അഭിനയിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു സിനിമ.

    deepika

    ആക്ഷൻ പശ്ചാത്തലത്തിലാെരുങ്ങുന്ന മൂന്ന് സിനിമകളിലും ദീപികയ്ക്ക് തുല്യ പ്രാധാന്യമാണെന്നാണ് വിവരം. നിലവിൽ 15 കോടി മുതൽ 30 കോടി വരെയാണ് ഒരു സിനിമയ്ക്ക് ദീപിക കൈപറ്റുന്ന പ്രതിഫലം. ദീപികയുടെ ഭർത്താവ് നടൻ രൺവീർ സിം​ഗും കരിയറിന്റെ തിരക്കുകളിലാണ്. രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളിൽ ദീപികയും രൺവീറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2018 ലാണ് ഇരുവരും വിവാഹിതരായത്.

    Read more about: deepika padukone
    English summary
    deepika padukone is the no 1 heroine according to new survey; beats katrina kaif and alia
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X