»   » കത്രീനയും ദീപികയും വീണ്ടും വഴക്ക് തുടങ്ങി, ഇനിയും അവസാനിക്കാത്ത വഴക്കിന്റെ കാരണം കേട്ടാല്‍ ചിരിവരും

കത്രീനയും ദീപികയും വീണ്ടും വഴക്ക് തുടങ്ങി, ഇനിയും അവസാനിക്കാത്ത വഴക്കിന്റെ കാരണം കേട്ടാല്‍ ചിരിവരും

Posted By:
Subscribe to Filmibeat Malayalam

കത്രീന കൈഫും ദീപിക പദുകോണും ബോളിവുഡിലെ പ്രിയപ്പെട്ട നടികളാണ്. ഇരുവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരുടെ ഇടയില്‍ നടക്കുന്ന വഴക്കിന് ഇനിയും അവസാനമായിട്ടില്ല.

ചിലപ്പോള്‍ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറ്റ് ചിലപ്പോള്‍ പ്രൊഫണല്‍ ജീവിതത്തിനും ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും വിലങ്ങു തടിയായി നില്‍ക്കുന്നതാണ് പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതിന് കാരണം. ഇപ്പോള്‍ കത്രീനയുടെ ഇന്‍സ്റ്റാഗ്രാമിലെ അരങ്ങേറ്റം ദീപികയെ അസ്വസ്തയാക്കിയെന്നാണ് വാര്‍ത്തകള്‍. അതിന് പിന്നിലെ കാരണം ഇതാണ്.

ദീപികക്ക് വെല്ലുവിളിയുമായി കത്രീന

കഴിഞ്ഞ ദിവസമാണ് കത്രീന തന്റെ ഇന്‍സ്റ്റഗ്രാമിലെ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇത് ദീപികയെയും ടീമാംഗങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ദീപികയും കത്രീനയുമായി മുഷിഞ്ഞു

ദീപിക കത്രീനയുമായി സ്‌പോട്ട് ലൈറ്റില്‍ നടത്തിയ സംഭാഷണത്തില്‍ മുഷിയുകയായിരുന്നു. കത്രീന ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം നടത്തിയ ദിവസം തന്നെയാണ് 'റബ്ത' എന്ന സിനിമയിലെ ടൈറ്റില്‍ ഗാനരംഗവും റിലീസ് ചെയ്തത്. എന്നാല്‍ കത്രീനയുടെ വാര്‍ത്തയില്‍ അവ മുങ്ങി പോയിരുന്നു.

അറിഞ്ഞു കൊണ്ട് കത്രീന പണി കൊടുത്തതാണോ ?

ദീപികക്ക് കത്രീന അറിഞ്ഞു കൊണ്ട കൊടുത്ത പണിയാണോ എന്ന സംശയമാണ് എല്ലാവര്‍ക്കും. അല്ലെങ്കില്‍ അതേ ദിവസം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റത്തിനായി തെരഞ്ഞെടുക്കുകയില്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ദീപികയെ ഒഴിവാക്കി കത്രീനയെ തിരഞ്ഞെടുത്ത് ആലിയയും സിദ്ധാര്‍ത്ഥും

ഇതുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ബോളിവുഡിലെ പ്രണയജോഡികളായ ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ദീപികയെക്കാളും പ്രധാന്യം നല്‍കുന്നത് കത്രീനക്കാണെന്നാണ്. ഇരുവരും 'റബ്ത'യിലെ ദീപികയുടെ ഗാനരംഗത്തിന് കമന്റുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ കത്രീനയുടെ ഇന്‍സ്റ്റാഗ്രാമിലേക്കുള്ള പ്രവേശനത്തിനെ സ്വീകരിക്കുകയും ചെയ്തിരുന്നു.

കത്രീനയുടെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ട്

അതിനിടെ കത്രീനയുടെ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. ടൗവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച കത്രീനയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലാണ് നടി പങ്കുവെച്ചത്.

മരിയോ ടെസ്റ്റിനോയുടെ ഫോട്ടോ

ഫാഷന്‍ ഫോട്ടോഗ്രാഫറായ മരിയോ ടെസ്റ്റിനോ എന്നയാളാണ് കത്രീനയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ടൗവ്വല്‍ സീരിയസെന്ന ഷൂട്ടിങ്ങ് അനുഭവത്തിന് ക്യാമറമാന് കത്രീന നന്ദിയും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇനിയും ഇത്തരം ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും കത്രീന പറയുന്നു.

ദീപികയുടെ ഐറ്റം ഗാനം

റബ്ത എന്ന സിനിമയിലെ ഗാനരംഗത്തിലാണ് നടി അഭിനയിച്ചിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് നടിയുടെ സോങ്ങ്. ചടുലമായ ചുവടുകളിലുടെ ദീപിക മനോഹരമാക്കിയ ഗാനം സിനിമയിലെ ടൈറ്റില്‍ സോങ്ങാണ്.

24 മണിക്കൂറിനുള്ളില്‍ 1 മില്ല്യന്‍ ഫോളോവേഴ്‌സ്

കത്രീന ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഒരു മില്ല്യനില്‍ അധികമാണ് ഫോളോവേഴിസിനെ സമ്പാദിച്ചത്.

English summary
deepika padukone is upset about katrina kaif’s debut on instagram!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam