ദീപികയുടെ ഖാന്‍ ആഗ്രഹം സഫലമാകുന്നു
എല്ലാ നടിമാരേയും പോലെ ദീപിക പഡുകോണിനും ഒരു ആഗ്രഹമുണ്ട് സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കണം എന്ന്.കിങ് ഖാനോടൊപ്പമായിരുന്നു സിനിമാ ലോകത്തേക്കുള്ള ദീപികയുടെ അരങ്ങേറ്റം.ദീപികയുടെ ആദ്യ ചിത്രം ഓം ശാന്തി ഓം വന്‍ ഹിറ്റായതോടെ പിന്നീടങ്ങോട്ട് തിരക്കേറിയ താരങ്ങളില്‍ ഒരാളായി ദീപികയും മാറി.
സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ കഴിയാതെ പോയത് ദീപികയുടെ കരിയറിലെ ഒരു ദു:ഖ മായി ഇപ്പോഴും നിലനില്‍കയാണ്.മുമ്പ് മോഡലിങ്ങുമായി നടക്കുമ്പോള്‍ ദീപികയ്‌ക്ക് അഭിനയിക്കാന്‍ സല്‍മാന്‍ അവസരം നല്‍കിയിരുന്നു.എന്നാല്‍ അന്ന് സിനിമയെ ഗൗരവമായി കാണാത്തതുകൊണ്ട് ദീപിക ആ അവസരം വേണ്ടെന്നു വച്ചു.പിന്നീട് സിനിമയില്‍ സ്ഥാനം പിടിച്ചപ്പോള്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതുമില്ല.
ദീപികയുടെ ഈ ദു:ഖം തീരാന്‍ പോവുകയാണ്. സൂരജ് ബര്‍ജാത്യയുടെ പുതിയ ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം ദീപിക സ്‌ക്രീനില്‍ എത്തുന്നു.സല്‍മാനൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം ഇനി പാഴാക്കാന്‍ ദീപിക തയ്യാറല്ല അതുകൊണ്ടുതന്നെ ചിത്രത്തിനായി കൂട്ടത്തോടെ ദീപിക ഡേറ്റും നല്‍കി. ഇൗ ഖാന്‍ ആഗ്രഹം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു ഖാന്‍ കൂടിയെ ദീപികയ്‌ക്കൊപ്പം അഭിനയിക്കാന്‍ ബോളിവുഡില്‍ ഭാക്കിയുള്ളൂ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാന്‍.


Click it and Unblock the Notifications