For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രൺബീർ-ആലിയ പ്രണയം മുമ്പേ അറിയാം!! ഇത്രയും നാൾ എല്ലാം മൂടിവെച്ചു, ദീപികയുടെ പ്രതികരണം ഇങ്ങനെ

  |

  ബോളിവുഡിലെ ചർച്ച വിഷയം രൺബീർ ആലിയ പ്രണയത്തെ കുറിച്ചാണ്. സോനം കപൂറിന്റെ വിവാഹ സൽക്കാരമാണ് ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തു കൊണ്ടു വന്നത്. ആദ്യം പാപ്പരാസികളുടെ സൃഷ്ടിയാകുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ തങ്ങളുടെ പ്രണയം മറച്ചു പിടിക്കാതെ താരങ്ങൾ തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് രൺബീറും ആലിയയും. അതിനാൽ തന്നെ ഇവരുടെ പ്രണയബന്ധത്തിൽ ആരാധകരം സന്തോഷത്തിലാണ്.

  വിവാഹം കുട്ടിക്കളിയല്ല!! നടൻ വിശാലിന്റെ വിവാഹത്തെക്കുറിച്ച് തെന്നിന്ത്യൻ താരം ശ്രിയ റെഡ്ഡി..

  ബോളിവുഡ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അതു പോലെ ആലിയയും രൺബീറിനോടുള്ള ക്രഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത ബോളിവുഡിൽ കത്തിക്കയറുകയാണ്. ആലിയയുമായിട്ടുള്ള പ്രണയം ആദ്യം രൺബീർ അറിയിച്ചത് തന്റെ മുൻ കാമുകി ദീപികയെ ആയിരുന്നുവത്രേ. പിങ്ക്വില്ലവെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ആ കാഴ്ച കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു!! അന്ന് നടന്നില്ല, ശ്രീദേവിയുടെ ആഗ്രഹത്തെക്കുറിച്ച് ജാൻവി

   ദീപിക-രൺബീർ

  ദീപിക-രൺബീർ

  ബോളിവുഡിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു രൺബീറും ദീപിക പദുകോണും. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഇവർ ഒന്നാകണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വേർപിരിയൽ. എന്താണ്മ കാരണമെന്ന് ഇന്നും പലർക്കും അറിയില്ല. രൺബീർ-കത്രീന ബന്ധമാണ് ഇവരുടെ പ്രണയ തകർച്ചയ്ക്ക് കാരണമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കൂടാതെ ദീപികയും രൺവീർ സിങുമായി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹത്തെ കുറിച്ചു വാർത്തകർ പ്രചരിക്കുന്നുണ്ട്.

  ആലിയയുമായുള്ള ബന്ധം ദീപികയ്ക്ക് അറിയാം

  ആലിയയുമായുള്ള ബന്ധം ദീപികയ്ക്ക് അറിയാം

  ആലിയുമായുള്ള ബന്ധത്തെ കുറിച്ച് രൺബീർ ആദ്യം പറഞ്ഞത് ദീപികയോടായിരുന്നുവത്രേ. ഇവരു അടുത്ത സുഹൃത്താണ് ഈ വിവരം പിങ്ക്വില്ല വെബ്സൈറ്റിനോട് വെളിപ്പെടുത്തിയത്. പ്രണയം വേർപിരിഞ്ഞുവെങ്കിലും രൺബീറും ദീപികയും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇവർ തമ്മിൽ ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും സുഹൃത്ത് പറഞ്ഞു. ഇരുവരും തങ്ങളുടെ രഹസ്യങ്ങൾ തമ്മിൽ ഷെയർ ചെയ്യാറുണ്ടെന്നും സുഹൃത്ത് കൂട്ടച്ചേർത്തു

  ദീപികയുടെ പ്രതികരണം

  ദീപികയുടെ പ്രതികരണം

  ആലിയയുമായുള്ള പ്രണയവാർത്ത കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ദീപികയായിരുന്നുവെത്ര. വളരെ പോസിറ്റീവായിട്ടാണ് ദീപിക ഇവരുടെ റിലേഷനെ കാണുന്നതെന്നും സുഹൃത്ത് പറഞ്ഞു. പ്രണയം പിരിഞ്ഞാൽ മുൻ കമിതാക്കൾ തമ്മിൽ മുഖത്ത് നോക്കാതെ രണ്ടു വഴിയ്ക്ക് നടക്കുന്നതാണ് സാധാരണ ഗതിയിൽ കാണുന്നത്. എന്നാൽ രൺബീർ ദീപിക ജോഡികളുടെ കാര്യത്തിൽ മുൻവിധി പോലെയല്ല കാര്യങ്ങൾ നടക്കുന്നത്. താരങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. ഇത്തരത്തിലുള്ള ബന്ധങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രമായിരിക്കുമെന്നും സുഹൃത്തു പറഞ്ഞു.

   ബോളിവുഡിലെ സൂപ്പർജോഡി

  ബോളിവുഡിലെ സൂപ്പർജോഡി

  ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർ താരജോഡിയായിരുന്നു രൺബീറും- ദീപികയും. ആരാധകരെല്ലാം ഇവരുടെ പ്രണയത്തിന് മികച്ച പിന്തുണയായിരുന്നു. എന്നാൽ പ്രേക്ഷകരേയും ബോളിവുഡിനേയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വേർ പിരിയൽ. ഇവരിടെ ബ്രേക്ക് അപ്പ് ആരാധകരെ ശരിയ്ക്കും നിരാശരാക്കിയിരുന്നു. ഇവരുടെ പ്രണയം പോലെ താരങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും സൂപ്പൂർ ഹിറ്റായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബച്ചന ആയേ ഹസീനോ, യേ ജവാനി ഹെ ദിവാനി, തമാശ എന്നീ ചിത്രങ്ങൾ ബോളിവുഡിൽ സൂപ്പർ ഹിറ്റായിരുന്നു.

   പുതിയ അനുഭൂതി

  പുതിയ അനുഭൂതി

  ഇത് തീർത്തും പുതിയ അനുഭവമാണ്. എന്നാൽ ഈതിനെ കുറിച്ച് കുടുതൽ സംസാരിക്കാൻ തനിയ്ക്ക് താൽപര്യമില്ല. ഒരു വ്യക്തി എന്ന നിലയിലും നടിയെന്ന നിലയിലും ആലിയ ഇപ്പോൾ ഒഴുകികൊണ്ടിരിക്കുകയാണ്. കൂടെ അഭിനയിക്കുമ്പോളും ജീവിക്കുമ്പോളും താൻ എന്ത് ആഗ്രഹിക്കുന്നു അതാണ് ആലിയ നൽകുന്നത്. ഞങ്ങൾ രണ്ടാൾക്കും ഇതൊരു പുതിയ അനുഭവമാണെന്നും രൺവീർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു

  English summary
  Deepika Padukone Knew About Ranbir And Alia's Relationship Before They Made It Official?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X