ശങ്കര്‍ മഹാദേവന്റെ പാട്ട് കേട്ട് വികാരഭരിതയായി ലക്ഷ്മി! ചേര്‍ത്തുപിടിച്ച് ദീപിക പദുകോണ്‍

By Midhun Raj

ആസിഡ് ആക്രമണത്തെ അതീജീവിച്ച ലക്ഷമി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രമാണ് ഛപ്പക്ക്. ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. ഛപ്പക്കിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ശ്രദ്ധേയമായി മറിയിരുന്നു. പാര്‍വതിയുടെ ഉയരെ എന്ന ചിത്രത്തിന് ശേഷമാണ് ദീപികയുടെ ഛപ്പക്കും എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ ട്രാക്ക് ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.

 chappakk

ചടങ്ങില്‍ ലക്ഷ്മി അഗര്‍വാളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പരിപാടിയില്‍ ശങ്കര്‍ മഹാദേവന്‍ പാടുന്ന സമയത്ത് കണ്ണീരടക്കാന്‍ പ്രയാസപ്പെടുന്ന ലക്ഷ്മിയെ ദീപിക ചേര്‍ത്തുപിടിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഛപ്പക്കില്‍ മാല്‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക എത്തുന്നത്.

ആലിയ ഭട്ടിന്റെ റാസി ഒരുക്കിയ മേഘ്‌ന ഗുല്‍സാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി പത്തിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ആസിഡ് ആക്രമണത്തിന് ശേഷം ലക്ഷ്മി തന്റെ മുഖത്തെ വെറുത്തതും പിന്നെ ഇഷ്ടപ്പെടാനും തുടങ്ങിയതുമൊക്കെ സിനിമയില്‍ കാണിക്കുന്നു. ആസിഡ് വില്‍പ്പന നിയന്ത്രിക്കുന്നതിലൂടെ രാജ്യത്ത് ആസിഡ് ആക്രമണം തടയുന്നതിനുള്ള പ്രചാരണത്തിന് മാള്‍ട്ടി നേത്വത്യം നല്‍കിയതും ചിത്രത്തില്‍ പറയുന്നുണ്ട്. തന്റെ യാത്രയില്‍ അമോല്‍ (വിക്രാന്ത് മാസ്സി) അവളെ എങ്ങനെ സഹായിക്കുന്നുവെന്നും ചിത്രത്തില്‍ കാണിക്കുന്നു. അമോലിന്റെയും മാള്‍ട്ടിയുടെയും പ്രണയവും ചിത്രത്തിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X