ബോളിവുഡിലെ ചെലവേറിയ നടി ദീപിക പദുക്കോണ്‍?
തടര്‍ച്ചയായി അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം കാണുമ്പോള്‍ ആര്‍ക്കായാലും ഇത്തിരി ഡിമാന്റില്ലെങ്കിലേ പറയാനുള്ളൂ. അപ്പോള്‍ പിന്നെ ബോളിവുഡ് താരസുന്ദരിയായി ദീപിക പദുക്കോണിന്റെ കാര്യം പറയാനുണ്ടോ. ഒന്നും രണ്ടുമല്ല തുടര്‍ച്ചയായി നാല് ചിത്രങ്ങളാണ് വിജയം കണ്ടത്. അതുകൊണ്ടെന്താ അല്പം കൂടുതല്‍ പ്രതിഫലം നല്‍കിയാലും ദീപികയുടെ ഡേറ്റ് കിട്ടാന്‍ നിര്‍മാതാക്കള്‍ക്കിടയില്‍ മത്സരമാണ്.
കോക്ടെയിലായിരുന്നു ഈ വര്‍ഷം ദീപികയ്ക്ക് രാശിയുമായെത്തിയ ചിത്രം. തുടര്‍ന്ന് റോസ്2, യെ ജവാനി ഹൈ ദിവാനി, ചെന്നൈ എക്‌സ്പ്രസ് ഒടുവിലിതാ രാംലീലയും. നാലും വിജയമായിരുന്നു. ഇതോടെ ടിക്കറ്റ് വിന്റോയിലെ സേഫ്റ്റ് ബെറ്റാണ് താരമെന്നാണ് ബോളിവുഡ് നിരീക്ഷകര്‍ പറയുന്നത്.

മറ്റ് നടിമാരില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്താനും ദീപിക ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. വര്‍ഷാവസാനം എണ്ണി നോക്കിയാല്‍ കൂട്ടിവയ്ക്കാന്‍ ഒത്തിരി ചിത്രങ്ങളുണ്ടായിട്ടും പറയാന്‍ വിജയ്ച്ച ഒന്നുപോലുമില്ലെങ്കില്‍ അത്രയും ചിത്രങ്ങള്‍ അഭിനയിച്ചിട്ട് വല്ല കാര്യവുമുണ്ടോ. പക്ഷേ ദീപികയുടെ കാര്യം അങ്ങനെയല്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങളെ അഭിനയിച്ചുള്ളുവെങ്കിലും അതെല്ലാം വിജയം കണ്ടു. ചുരുക്കിപ്പറഞ്ഞാല്‍ ദീപിക വളരെ സലക്ടീവായി.
അതേസമയം, മാര്‍ക്കറ്റ് കൂടിയതോടെ താരം പ്രതിഫലം കൂട്ടിച്ചോദിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോസ്2 വിന്റെ ലൊക്കേഷനില്‍ വച്ച് ദീപിക പ്രതിഫലം കൂട്ടി ചോദിക്കുകയും നല്‍കാത്തതിനെ തുടര്‍ന്ന് ലൊക്കേഷനില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് ബോളിവുഡ് താരസംഘടനയായ സിന്റ ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്. തുടരെ തുടരെ നാല് ചിത്രങ്ങളും ഹിറ്റായതോടെ താരം കൂടുതല്‍ പ്രതിഫലം ചോദിക്കുകയാണെന്നും ഇപ്പോള്‍ കേള്‍ക്കുന്നു.


Click it and Unblock the Notifications











