»   »  ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

Posted By:
Subscribe to Filmibeat Malayalam

പഠനമെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് മോഡലിങ്ങിലേയ്ക്കും പിന്നാലെ സിനിമയിലേയ്ക്കം തിരിയുമ്പോള്‍ പ്രശസ്ത ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണിന്റെ പുത്രി തനിയ്ക്കിത്രയൊന്നുമാകാന്‍ കഴിയുമെന്നു വിചാരിച്ചുകാണില്ല. അതേ ബോളിവുഡിന്റെ യുവറാണി ദീപിക പദുകോണിനെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.

ഒരു നടിയ്ക്ക് ക്രെഡിറ്റില്‍ വിജയചിത്രങ്ങള്‍ മാത്രമുണ്ടാവുകയെന്നത് ഒട്ടും ചെറിയ കാര്യമല്ല. ബോളിവുഡില പലനടിമാരുണ്ട്, പക്ഷേ അവര്‍ക്കാര്‍ക്കും ദീപികയുടേതുപോലെയൊരു യോഗം ഇതുവരെ ഉണ്ടായിട്ടില്ല. അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍വിജയം നേടുന്ന അപൂര്‍വ്വതയാണ് ദീപികയുടെ കരിയറില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാഗ്യനായികയെന്ന തരത്തില്‍ ബോളിവുഡ് ദീപികയെ പരിഗണിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

ദീപികയെപ്പോലൊരു ഭാഗ്യവതി വേറെയില്ലെന്നാണ് ഇപ്പോള്‍ ബോളിവുഡില്‍ സകലരും പറയുന്നത്. 2013ല്‍ മൂന്ന് വമ്പന്‍ ഹിറ്റുകളാണ് ദീപിക സ്വന്തമാക്കിയിരിക്കുന്നത്.

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

അടുത്തകാലത്ത് ബോളിവുഡില്‍ ഇത്തരത്തിലൊരു ചിത്രമുണ്ടായിട്ടില്ല. ബോക്‌സ് ഓഫീസില്‍ ഇരുന്നൂറുകോടിയിലേറെ രൂപയാണ് ചെന്നൈ എക്‌സ്പ്രസ് വീഴ്ത്തിയത്. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ദീപിക കാഴ്ചവച്ചിരിക്കുന്നത്. ദീപികയൊരു ഭാഗ്യതാരമാണെന്ന കാര്യം ചെന്നൈ എക്പ്രസിന്റെ വിജയത്തോടെ ബോളിവുഡ് ഉറപ്പിച്ചുകഴിഞ്ഞു.

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

ഫാഷന്‍ റാമ്പുകളാണ് ആദ്യം ദീപിക കീഴടക്കിയത്. വിദ്യാഭ്യാസം സ്‌കൂളില്‍ അവസാനിപ്പിച്ചാണ് ദീപിക മോഡലിങ്, ഫാഷന്‍ ലോകത്തേയ്ക്ക് കാലെടുത്തുവച്ചത്.തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്ന പുരോഗതിയാണ് ദീപികയുടെ കരിയറില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

ബോളിവുഡില്‍ ദീപിക പദുകോണ്‍ അരങ്ങേറിയ കിങ് ഖാന്‍ ഷാരൂഖിനൊപ്പമാണ്. 2007ല്‍ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും ദീപിക സ്വന്തമാക്കിയിരുന്നു.

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

കിട്ടുന്ന ചിത്രങ്ങളെല്ലാം വലിച്ചുവാരി ഏല്‍ക്കാതെ കാമ്പുള്ള കഥാപാത്രങ്ങളുള്ള ചിത്രങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ് ദീപിക തുടരുന്നത്. അതുപോലെതന്നെ ഗ്ലാമറിന്റെ അതിപ്രസരമുള്ള വേഷങ്ങളോട് ദീപിക അത്ര മമത കാണിയ്ക്കുന്നുമില്ല. വര്‍ഷത്തില്‍ മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രമാണ് താരം ഏറ്റെടുക്കുന്നത്.

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

കരിയര്‍ തുടങ്ങി അധികം കഴിയും മുമ്പുതന്നെ ഗോസിപ്പുകോളങ്ങളില്‍ ദീപിക സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞിരുന്നു. ആദ്യം രണ്‍ബീര്‍ കപൂറുമായുള്ള പ്രണയമാണ് ദീപികയെ ഗോസിപ്പുകാര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് ഈ പ്രണയം തകരുകയുംചെയ്തു. വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയുമായുള്ള സൗഹൃദവും ദീപികയെ ഗോസിപ്പ് റാണിയാക്കി മാറ്റി.

ദീപിക ബോളിവുഡിന്റെ ഭാഗ്യതാരകം

ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന് ശേഷം ദീപിക വീണ്ടും ഷാരൂഖിന്റെ നായികയാകാന്‍ പോവുകയാണ്. ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ജോഡി ചേരുന്നത്. ഈ ചിത്രം കൂടി വന്‍വിജയം ആവര്‍ത്തിച്ചാല്‍ ബോളിവുഡിലെ നമ്പര്‍ വണ്‍ ആയി ദീപിക മാറുമെന്നതില്‍ സംശയമില്ല.

English summary
Deepika Padukone is proved once again that she is a lucky star of Bollywood through the hatric success of Chennai Express.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam