മലയാളത്തില്‍ അഭിനയിക്കാന്‍ ഏറെ മോഹമുണ്ട് : ദീപിക പദുകോണ്‍
കൊച്ചിയില്‍ എത്തിയ ബോളിവുഡ് സുന്ദരിയ്ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ ഏറെ മോഹം. പ്രമുഖ വാച്ച് ബ്രാന്‍ഡ് ആയ ടീസോയുടെ ബുത്തീക് സ്‌റ്റോര്‍ ഉദ്ഘാടനത്തിന് എത്തിയ ദീപക പദുകോണ്‍ തന്റെ ആഗ്രഹം ആരാധകര്‍ക്കൊപ്പം പങ്കുവെയ്ക്കുകയായിരുന്നു.
കേരളത്തിലെ പുട്ടും കറിയും കഴിച്ച ദീപിക കേരളത്തിലെ ഭക്ഷണത്തിന്റെ രുചിയെ കുറിച്ചും പങ്കുവെച്ചു. മലയാള സിനിമകള്‍ ബോളിവുഡിന് ഉത്തേജകമാണെന്നും ദീപിക പറഞ്ഞു.

ദീപിക പദുകോണ്‍ കൊച്ചിയില്‍
പ്രമുഖ വാച്ച് ബ്രാന്‍ഡ് ആയ ടീസോയുടെ ബുത്തീക് സ്‌റ്റോര്‍ ഉദ്ഘാടനത്തിനാണ് ദീപിക കൊച്ചിയില്‍ എത്തിയത്.

കേരളത്തിന്റെ രുചിയെക്കുറിച്ച്
കൊച്ചിയില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം കഴിച്ചത് അപ്പമാണ്. പിന്നെ നീളന്‍ പുട്ടാണ് തനിക്ക് ഇഷ്ടമെന്ന് ദീപിക പറഞ്ഞു.
മലയാളത്തില്‍ നിന്നും ബോളിവുഡിന് പ്രചോദനം
പല ബോളിവുഡ് ചിത്രങ്ങളും മലയാളത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചവയാണെന്ന് ദീപിക പറയുന്നു. ഈ അടുത്ത് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രം കണ്ടിരുന്നു.


Click it and Unblock the Notifications