Just In
- 17 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 47 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 50 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 2 hrs ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
Don't Miss!
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- News
വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹം കഴിഞ്ഞാലും മാറ്റമുണ്ടാകില്ല!! റോൾ മോഡൽ അച്ഛനും അമ്മയും, വിവാഹ വിശേഷം പങ്കുവെച്ച് ദീപിക
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ദീപിക പദുകോണിന്റേയും രവീൺ സിങ്ങിന്റേയും. ഒരുപാട് നാളത്തെ
അഭ്യൂഹങ്ങൾക്കൊടുവിലാണ് താര വിവാഹം യാഥാർഥ്യമാകുന്നത്. നവംബർ 15 നാണ്
ദീപികയുടെ കഴുത്തിൽ രൺവീർ താലി ചാർത്തുന്നത്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നവവധുവാകാനുള്ള തയാറെടുപ്പിന്റെ
അവസാനഘട്ടത്തിലാണ് താര സുന്ദരിയിപ്പോൾ. വിവാഹ വിശേഷം ആദ്യമായി
പങ്കുവെച്ച് ദീപിക രംഗത്തെത്തിയിരിക്കുയാണ്. ഒരു സ്വാകാര്യ മാധ്യമത്തിനു
നൽകിയ അഭിമുഖത്തിലാണ് വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്.
എല്ലാ പെൺകുട്ടികളോയും പോലെ താനും ഏറെ പ്രതീക്ഷയേടെയാണ്
വിവാഹത്തിനായി കാത്തിരിക്കുന്നത്. വളരെയധികം ആകാംക്ഷയുമണ്ട്. എന്നാൽ
വിവാഹ ശേഷം തന്റെ ജീവിതത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നും താരം
പറഞ്ഞു. തന്റെ മാതാപിതാക്കളെ പോലെ വളരെ സന്തോഷത്തോടെയും വിജയകരമായും
ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ദീപിക വ്യക്തമാക്കുന്നുണ്ട്.
തന്റെ അമ്മയും അച്ഛനും കുടുംബ ജീവിതവും പ്രൊഫഷനും ഒരുപോലെ കൊണ്ടു
പോയവരാണ്. അതിനാൽ ജീവിതത്തിൽ അവരെ മാതൃകയാക്കാനാണ് താൻ ആഗ്രഹിക്കുന്നതും.
തനിയ്ക്കും സഹോദരിക്കും ഇവർ മാതൃകയാണെന്നും ദീപിക കൂട്ടിച്ചേർത്തു.
ദീപകയ്ക്കൊപ്പം അച്ഛൻ പ്രകാശ് പദുകോണും അഭിമുഖത്തിൽ പുങ്കെടുത്തിരുന്നു.
ഇപ്പോൾ ചെക്കനും പെണ്ണുമാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്
വീട്ടുകാർ നിന്നുകൊടുത്താൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.