ബാഡ്മിന്റൺ ഉപേക്ഷിച്ച് സിനിമയിലെത്തി, ആസ്തി 497 കോടി, ഒരു സിനിമയ്ക്ക് 40 കോടി, ഉയരങ്ങൾ കീഴടക്കി ദീപിക!
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഹൃത്വിക് റോഷൻ തുടങ്ങിയ സൂപ്പർ താരങ്ങൾ അരങ്ങ് വാഴുന്ന ബോളിവുഡിലേക്ക് എത്തി ചുരുങ്ങിയ കാലയളവിൽ മുൻനിര നായികയായി മാറിയ താരസുന്ദരിയാണ് ദീപിക പദുകോൺ. സിനിമ പാരമ്പര്യമൊന്നുമില്ലാതെ മോഡലിങിലൂടെയാണ് ദീപിക അഭിനയത്തിലേക്ക് എത്തിയത്.
ഇന്ന് ബോളീവുഡ് സിനിമയ്ക്ക് അഭിമാനത്തോടെ രേഖപ്പെടുത്താൻ സാധിക്കുന്ന പേരുകളിലൊന്നാണ് ദീപിക പദുകോണിന്റേത്. കരിയറിൽ 15 വർഷം പിന്നിടുമ്പോൾ ദീപിക പ്രേക്ഷകന് മുന്നിലെത്തിയത് 40ൽ അധികം കഥാപാത്രങ്ങളിലൂടെയാണ്.
മുപ്പത്തിയേഴിൽ എത്തിനിൽക്കുന്ന ദീപിക ഇന്ന് ബോളിവുഡിൽ ഏറ്റവും ഡിമാന്റുള്ള നായികയാണ്. ആരും കൊതിക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് ബോളിവുഡിൽ ദീപികയ്ക്ക് ലഭിച്ചത്. ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളീവുഡിലേയ്ക്ക് എത്തുന്നത്.

സിനിമ ജീവിതത്തിൽ പതിനഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ ദീപിക ഇതുവരെ പ്രേക്ഷകന് മുന്നിൽ എത്തിയത് 40ൽ അധികം കഥാപാത്രങ്ങളിലൂടെയാണ്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് നടൻ രൺവീറുമായി ദീപിക വിവാഹിതയായതോടെ ഈ ജോഡിക്കും ആരാധകരുണ്ടായി.
ഇറ്റലിയിലെ ഒരു സ്വകാര്യ ഐലൻ്റിൽ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളെയും മാത്രം ഉൾക്കൊള്ളിച്ചാണ് ഇവരുടെ താര വിവാഹം നടന്നത്. രൺബീർ കപൂറുമായുള്ള പ്രണയ പരാജയത്തിന് ശേഷം ഡിപ്രഷനിലേക്ക് നീങ്ങിയ ദീപിക വളരെ അധികം സമയം എടുത്താണ് തിരികെ ജീവിതത്തിലേക്ക് വന്നത്.
ഇന്ന് രൺബീറിനെക്കാൾ ഡിമാന്റ് ദീപികയ്ക്കാണ്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പ് ഫുട്ബോളിൽ പോലും ദീപിക ഇന്ത്യൻ സിനിമയിലെ സാന്നിധ്യമായി ഉണ്ടായിരുന്നു. ബി ടൗൺ നടിമാരിൽ താരമൂല്യം കൂടിയ ദീപികയുടെ ആസ്തി 2023ലെ കണക്ക് പ്രകാരം ഏകദേശം 60 മില്യൺ ഡോളറാണ് അതായത് 497 കോടി രൂപ. മുംബൈയിലാണ് ഒട്ടുമിക്ക താരങ്ങളുടെ വസതിയുള്ളത്.
അതിനാൽ മുബൈ ബോളിവുഡിൽ സ്വപ്ന നഗരം എന്നാണ് അറിയപ്പെടുന്നത്. ദീപികയുടെ മിക്ക സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലമാണ് മുബൈ. ഒട്ടുമിക്ക നിർമ്മാതാക്കളും സംവിധായകരും ദീപികയെ ഫീമെയിൽ ഹിറ്റ് മെഷീൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ബോളിവുഡിൽ മാത്രമല്ല രാജ്യാന്തര തലത്തിലും തിരക്കുള്ള നടിമാരിൽ ഒരാളാണ് ദീപിക. സിനിമാ നടി എന്നതിലുപരി ഒരു പ്രൊഫഷണൽ മോഡലുമാണ് ദീപിക. ഒട്ടുമിക്ക ബ്യൂട്ടി ബ്രാന്റിന്റെയും അംബാസിഡറും ദീപികയാണ്. ഐശ്വര്യ എന്ന കന്നഡ ചിത്രമായിരുന്നു ദീപികയുടെ അരങ്ങേറ്റ ചിത്രം. ഒരു സിനിമയ്ക്ക് 12 മുതൽ16 കോടി രൂപ വരെയാണ് ദീപിക പ്രതിഫലമായി കൈപറ്റുന്നത്.
ദീപികയുടെ വരുമാനത്തിൽ ഭൂരിഭാഗവും വരുന്നത് ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽ നിന്നാണ്. അതിൽ നിന്നും ഒരു വലിയ തുക താരത്തിന് വരുന്നുണ്ട്. അത് ഏകദേശം 8 കോടി വരും. കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദീപിക പദുക്കോണിന്റെ ആസ്തി 40 ശതമാനം അതിവേഗം വർധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
തന്റെ വരുമാനത്തിൽ നിന്നും ഒരു ഭാഗം താരം നീക്കിവെക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമവും ദീപിക ദത്തെടുത്തിട്ടുണ്ട്. വാർഷിക വരുമാനം നാൽപ്പത് കോടിയാണ്. ബാഡ്മിൻ്റൺ ചാമ്പ്യനാണ് ദീപികയുടെ അച്ഛൻ.
അച്ഛൻ്റെ പാത പിന്തുടർന്ന് മകളും എത്തിയിരുന്നെങ്കിലും മോഡലിങിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബാഡ്മിൻ്റൺ ദീപിക ഉപേക്ഷിക്കുകയായിരുന്നു. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ഷാരൂഖിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം പഠാനിൽ ദീപികയായിരുന്നു നായിക. കഴിഞ്ഞ വർഷം ദീപികയുടെ വാർഷിക വരുമാനം 357 കോടിയായിരുന്നു.


Click it and Unblock the Notifications