രൺവീറിന് ഒരു പ്രണയമുണ്ടായിരുന്നു!! എങ്കിലും എന്നോട് പഞ്ചാരയടിച്ചു, കൂടിക്കാഴ്ചയെക്കുറിച്ച് ദീപിക
രൺവീറിന് ഒരു പ്രണയമുണ്ടായിരുന്ന സമയത്തായിരുന്നു താൻ ആദ്യമായി കാണുന്നത്
ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ദീപിക -രൺവീർ പ്രണയ ജോഡി ഒന്നാകുന്നത് . നവംബർ 14, 15 ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചയിരുന്നു ഇവരുടെ വിവാഹം. പുതിയ ജീവിതം തുടങ്ങിയിട്ട് ഒരു മാസം മാത്രമാണ് ആയിരിക്കുന്നത്. ഇപ്പോഴിത് ദീപിക രൺവീറിനെ ആദ്യമായി കണ്ടു മുട്ടിയ സംഭവം വെളിപ്പെടുത്തുകയാണ്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്.

രൺവീറിന് ഒരു പ്രണയമുണ്ടായിരുന്ന സമയത്തായിരുന്നു ആദ്യമായി കാണുന്നത്. താൻ യഷ് രാജിന്റെ സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവിടെ രൺവീറുമുണ്ടായിരുന്നു. അവിടെയുള്ളവരെ മൈന്റ് ചെയ്യാതെ രമൺവീർ എന്നോട് പഞ്ചാരയടിക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു. എന്നാൽ അൽപ്പ നേരത്തിന് ശേഷം ഞാൻ തന്നെ ഇത് രൺവീറിനോട് ചോദിക്കുകയും ചെയ്തു.
പിന്നീട് പരസ്പരം കാണാറുണ്ടായിരുന്നെങ്കിലും കൂടുതൽ അടുക്കുന്നത് സഞ്ജയ് ലീല ബൻസാലിയുടെ രാമലീലയുടെ ഡിന്നർ പാർട്ടിയ്ക്കിടെയാണ്. താൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞണ്ടിന്റെ കാല് പല്ലിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ രൺവീർ ഒരോന്ന് പറഞ്ഞ് പേടിപ്പിക്കുകയായിരുന്നു. അന്നത്തെ ഡിന്നർ ഞങ്ങൾ മൂന്ന് പേരും ഒരിക്കലും മറക്കില്ലെന്നും ദീപിക പറഞ്ഞു..


Click it and Unblock the Notifications











