സൽക്കാരത്തിന് തൊട്ട് മുൻപ് വരെ സംസാരിച്ചിരുന്നു!! എന്നാൽ... രൺബീറിനെ കുറിച്ച് ദീപിക..
ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് ദീപിക പദുകോൺ. ഫറാഖാൻ സംവിധാനം ചെയ്ത ഓം ശാന്തി ഒം എന്ന ചിത്രത്തിൽ ഷാരൂഖാന്റെ നായികയായിട്ടാണ് ദീപിക ബോളിവുഡിൽ അരങ്ങേയറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന്റെ കരിയറിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ബോളിവുഡ് ഏറെ ആസ്വദിച്ച ഒരു പ്രണയമായിരുന്നു ദീപിക പദുകോണിന്റേയും രൺബീർ കപൂറിന്റേയും. ഇരു താരങ്ങളും ഒന്നാകണമെന്ന് പ്രേക്ഷകർ വരെ ആഗ്രഹിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ചു കൊണ്ട് രണ്ടു പേരും ഇരു വഴികളിലേയ്ക്ക് പിരിയുകയായിരുന്നു.
എന്നാൽ ഒടുവിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രൺവീർ സിങ് ദീപികയെ സ്വന്തമാക്കുകയായിരുന്നു. 2018 നവംബർ 14 ന് ഇറ്റലിയിലെ ലോക് കോമോയിൽവെച്ചായിരുന്നു ഇവരുടെ വിവഹം. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. എന്നാൽ ഇതിനു ശേഷം ബോളിവുഡിൽ വലിയ സൽക്കാരം ഒരുക്കിയിരുന്നു. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങൾ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. എന്നാൽ രൺബീറും കാമുകി ആലിയ ഭട്ടും സൽക്കാരത്തിന് പങ്കെടുത്തില്ല. ഇത് നിരവധി അഭ്യൂഹങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ദീപിക തന്നെ രംഗത്തെത്തിയിട്ടുണ്ട്.

രൺബീർ അങ്ങനെയാണ്
വിവാഹ ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. വിവാഹ സൽക്കാരത്തിനു മുൻപ് ഞങ്ങൾ സംസാരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ചായിരുന്നില്ല സംസാരിച്ചത്. എന്നാൽ രൺബീർ ഇങ്ങനെയാണ്. എനിയ്ക്കിതിൽ അത്ഭുതമില്ല. അത്തരത്തിലുളള ഒരു ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും ദീപിക പറഞ്ഞു. അത് തന്നെയാണ് അതിന്റെ ഭംഗിയുമെന്നും താരം കൂട്ടിച്ചേർത്തു.

അടുത്ത് സുഹൃത്തുക്കൾ
സാധാരണ സ്ഥിതിയിൽ താരങ്ങൾ തമ്മിൽ ബ്രേക്കപ്പായാൽ ഇരുവരും മുഖത്തോട് മുഖം നോക്കാനോ തമ്മിൽ കണ്ട് സംസാരിക്കാനോ ഒരു വേദിയിൽ പ്രത്യക്ഷപ്പെടാനോ ശ്രമിക്കാറില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു ദീപിക-രൺബീർ. ബ്രേക്കപ്പിനു ശേഷം ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കാനും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ആലിയയും വിവാഹത്തിന് പങ്കെടുത്തില്ല
രൺബീർ മാത്രമല്ല ആലിയയും വിവാഹ സൽക്കാരത്തിന് പങ്കെടുത്തിരുന്നില്ല. ഇതും അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ദീപികയും ആലിയയും അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് തൊട്ടു മുൻപുളള ദിവസങ്ങളിൽ പല പൊതു വേദിയിലും താരങ്ങൾ ഒരുമിച്ചെത്തിയിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്ക് കാരണമാണ് ആലിയയും രൺബീറും വിവാഹത്തിന് പങ്കെടുക്കാതിരുന്നതത്രേ.

ദീപിക- രൺബീർ പ്രണയം
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ബച്ച്ന ഏ ഹസീനോ എന്ന സിനിമയ്ക്ക് ശേഷമാണ് രൺബീറും ദീപികയും പ്രണയത്തിലായത്. ഇവരുടെ ജോഡി പ്രേക്ഷകരെ പേലെ തന്നെ ബോളിവുഡിനും വളരെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു താരങ്ങൾ രണ്ടു വഴികളിലേയ്ക്ക് പിരിഞ്ഞത്. ഒരു വർഷം മാത്രമാണ് ഈവരുടെ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നത്.

വിഷാദരോഗത്തിലേയ്ക്ക്
സാധാരണ ബോളിവുഡിൽ കണ്ടു വരുന്ന തട്ടിക്കൂട്ട് പ്രണയമായിരുന്നില്ല ഇവരുടേത്. ബ്രേക്കപ്പിന് ഏറ്റവും കൂടുതൽ വില കൊടുത്തത് ദീപികയായിരുന്നു. ബന്ധം പിരിഞ്ഞ ശേഷം ദീപിക വിഷാദരോഗത്തിലേയ്ക്ക് വഴുതി വീണിരുന്നു. രൺബീറുമായുള്ള ബന്ധത്തിൽ താൻ വഞ്ചിക്കപ്പെട്ടു എന്നായിരുന്നു ദീപിക പറഞ്ഞത്. ദീപിക ഉന്നയിച്ച ചില കാര്യങ്ങൾ രൺബീർ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് പിണക്കം മറന്ന് ഇവർ നല്ല സുഹൃത്തുക്കളായത്.


Click it and Unblock the Notifications











