ദീപിക പദുകോണിന് ജൂനിയര്‍ എന്‍ടിആറിനോട് ഭ്രാന്തമായ ഇഷ്ടം, ആഗ്രഹം തുറന്ന് പറഞ്ഞ് നടി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ദീപിക പദുകോൺ. ബോളിവുഡിലാണ് നടി സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും ദീപികയ്ക്ക് കൈനിറയെ ആരാധകരുണ്ട്. നടിയുടെ പല ചത്രങ്ങളും തെന്നിന്ത്യൻ സിനിമ ലോകത്തെ കാഴ്ചക്കാരെ നേടുന്നുണ്ട്.ഗെഹരായിയാൻ ആണ് ദീപികയുടെല ഏറ്റവും പുതിയ ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഫെബ്രുവരി 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
വിവാഹവും വിവാഹേതര ബന്ധങ്ങളും ഇതിന് മുമ്പും ബോളിവുഡിൽ സിനിമയായിട്ടുണ്ട്. ബോൾഡൻ രംഗങ്ങളും ഇൻഡിനമേറ്റ് സീനുകളും ബോളിവുഡ് ചിത്രങ്ങളിൽ സാധാരണമാണ്. എന്നാൽ ദീപിക പദുകോൺ ഇത്തരത്തിലുള്ള രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനവുമെല്ലാം വലിയ ചർച്ചയായിരുന്നു. നടി ദീപികയ്ക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു .

എന്നാൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല എന്നായിരുന്നു ദീപിക പറയുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്."ചിത്രത്തിന്റെ സംവിധായകൻ ശകുൻ ബത്ര ഒരുക്കിയ സുരക്ഷിതത്വമാണ് ഈ രംഗങ്ങൾ അഭിനയിക്കുന്നത് എളുപ്പമാക്കിയത്. ഇൻഡിമേറ്റ് രംഗങ്ങൾ അഭിനയിക്കുക എളുപ്പമല്ല. ഈ ചിത്രത്തിലേതു പോലെ ഇത്തരം രംഗങ്ങൾ ഇന്ത്യൻ സിനിമയിൽ ഇതിനു മുമ്പ് പരീക്ഷിച്ചിട്ടില്ലെന്നും ദീപിക പറഞ്ഞിരുന്നു. അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അഭിനേതാക്കൾക്ക് സുരക്ഷിതത്വും ആത്മവിശ്വസവും വേണമെന്നും'' നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. കൂടാതെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ പ്രേക്ഷകരെ ല ആകർഷിക്കാൻ വേണ്ടിയുള്ളതല്ലെന്നും ദീപിക പറഞ്ഞിരുന്നു.

ഇപ്പോഴിത ദീപിക തന്റെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. പ്രെമോഷന്‌റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭാവിയില്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന നായകന്റെ പേര് ആരാഞ്ഞപ്പോഴാണ് ഇഷ്ടനായകനെ കുറിച്ച് പറഞ്ഞത്. ജൂനിയര്‍ എന്‍.ടി.ആറിനോടൊപ്പം സിനിമ ചെയ്യണമെന്നാണ് നടിയുടെ ആഗ്രഹം. ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം സിനിമകള്‍ ചെയ്യാന്‍ താത്പ്പര്യമുണ്ടെന്നും അദ്ദേഹം ഒരു അതുല്യനായ നടനാണെന്നും ദീപിക പറഞ്ഞു. കൂടാതെ നടനെന്ന നിലയിൽ ജൂനിയർ എൻടി ആറിനോട് ഭ്രാന്തമായ ഇഷ്ടമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഒപ്പം അല്ലു അർജുനോടൊപ്പം അഭിനയിക്കാനും താൽപര്യമുണ്ടെന്നും നടി വ്യക്തമാക്കി.

കൂടാതെ ദീപികയുടെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമായ യേ ജവാനി ഹേ ദിവാനി സംവിധായകനായ അയാൻ മുഖർജിയ്ക്കൊപ്പം ഇനിയും പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും താരം പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് ചോദിക്കവെ പറഞ്ഞു. കൂടാതെ എസ്എസ് രാജമൗലി ചിത്രത്തിൽ അഭിനയിക്കാനുള്ള താൽപര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രഹ്മാസ്ത്രയാണ് അയാൻ മുഖർജിയുടെ പുതിയ ചിത്രം. ആലിയ ഭട്ടാണ് നായിക. രാജമൗലിയുട പുതിയ ചിത്രമായ ആർ ആർ ആറിലും ആലിയ തന്നെയാണ് കേന്ദ്ര കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് നായകന്മാരായി എത്തുന്നത്.
Recommended Video

രൺവീർ സിംഗിനെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. രൺവീറിനെ ഇഷ്ടപ്പെടാനുള്ള കാരണവും ദേഷ്യ തോന്നുന്ന സ്വഭാവത്തെ കുറിച്ചുമാണ് ദീപിക പറഞ്ഞത്. തന്നെ ശല്യപ്പെടുത്തുന്ന ഒരു തരത്തിലുള്ള സ്വഭാവവും രൺവീറിന് ഇല്ലെന്നാണ് ദീപിക പറയുന്നത്. എന്നെ വിഷമിപ്പിക്കാന്‍ വേണ്ടി അവന്‍ ഒന്നും ചെയ്യാറില്ല. എന്നാല്‍ അവന്‍ ഭക്ഷണം വളരെ വേഗത്തില്‍ കഴിക്കുന്നു. അത് എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്‍ ഭക്ഷണം കഴിച്ച് തുടങ്ങുമ്പോഴേക്കും അവന്‍ ഭക്ഷണം കഴിച്ച് കഴിയും. അതല്ലാതെ, എന്നെ വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല. രൺവീർ വളരെ സെന്‍സിറ്റീവും കരുതലും ഉള്ള ആളാണ്. ഭര്‍ത്താവിന്റെ ഈ ഗുണങ്ങളെ താന്‍ ആരാധിക്കുന്നുവെന്നും ദീപിക പറഞ്ഞു.


Click it and Unblock the Notifications