അമ്മയാകുന്നതിനെ കുറിച്ച് നടി ദീപിക പദുകോൺ!! സമയമാകുമ്പോൾ നടക്കും, വെളിപ്പെടുത്തി താരം

ബോളിവുഡിലെ റോമന്റിക് കപ്പിൾസാണ് ദീപിക പദുകോണും രൺവീർ സിങ്ങും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. താരങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറയാൻ തയ്യാറായിരുന്നില്ല. പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് 2018 നവംബർ മാസത്തിലായിരുന്നു താര വിവാഹം.

deepika padukon

താര വിവാഹം കഴിഞ്ഞതോടെ ഇപ്പോൾ പാപ്പരാസികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നടി അമ്മയാകുന്നതിനെ കുറിച്ചാണ്. ഇതിനോടകം തന്നെ ദീപിക അമ്മയാകുന്നതിനെ കുറിച്ചുള്ള നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിത ഗർഭ വാർത്തയെ കുറിച്ച് പ്രതികരിച്ച് ദീപിക തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയേയും അമ്മയാകാൻ നിർബന്ധിക്കരുത്. സംഭവിക്കേണ്ട സമയത്ത് അതൊക്കെ സംഭവിച്ചോളും. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോകാൻ ഒരിക്കലും ആരേയും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ദീപിക പറഞ്ഞു. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും തന്നോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. വിവാഹ ശേഷം പുറത്തു വരുന്ന ദീപികയും ആദ്യ ചിത്രമാണ് ഛാപക്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തിൽ ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് പറയുന്നത്. ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X