For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രനുമായുള്ള ബ്രേക്കപ്പിന് ശേഷം രൺവീറിനെ വിവാഹം ചെയ്യാൻ കാരണമുണ്ട്! വെളിപ്പെടുത്തി ദീപിക

  |

  ബോളിവുഡിൽ കൈനിറയെ ആരാധകരുള്ള താരദമ്പതികളാണ് രൺവീർ സിങ് ദീപിക പദുകോണും. പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2018 നവംബറിൽ ഇരുവരും വിവാഹിതരാകുന്നത്. ബോളിവുഡ് കോളങ്ങളും ഗോസിപ്പ് കോളങ്ങളും ഏറെ ചർച്ചയാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. വളരെ സൈലന്റായിട്ടുള്ള പ്രണയമായിരുന്നു ഇവരുടേത്.
  പ്രണയത്തെ കുറിച്ച് ആരാധകർ നിരവധി തവണ ചോദിച്ചെങ്കിലും അംഗീകരിക്കാൻ ഇവർ തയ്യാറായിരുന്നില്ല . വിവാഹ ക്ഷണക്കത്ത് പങ്കുവെച്ച് കൊണ്ടാണ് ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  ബോളിവുഡിലെ മാത്യക ദമ്പതിമാരാണിവർ. വിവാഹത്തിന് ശേഷവും ആരാധകരുടെ ഇടയിൽ ഇരുവരും ചർച്ചവിഷയമാകാറുണ്ട്. സനേഹം പോലെ പരസ്പരം ബഹുമാനവും വിശ്വാസവും ഇവർക്കിടയിലുണ്ട്. ഇത് പല അവസരങ്ങളിലും പ്രേക്ഷകർക്ക് പ്രകടമാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭർത്താവ് രൺബീറിനെ കുറിച്ചുള്ള ദീപികയുടെ വാക്കുകളാണ് . രൺവീറിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ദീപിക വീഡിയോയിൽ പറയുന്നത്.

  ഏഴ് വർഷങ്ങൾക്ക് മുൻപാണ് രൺവീറിനെക്കാൾ താരമൂല്യം തനിക്കുണ്ടായിരുന്നു. സമ്പാദ്യത്തിന്റെ കാര്യത്തിലും ആ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും രൺബീറിനെ ബാധിച്ചിരുന്നില്ല. തീർത്തും 'സമാനതകളില്ലാത്ത' ഈ സ്വഭാവ സവിശേഷത കൂടുതൽ പുരുഷന്മാരിൽ കണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും ദീപിക പറയുന്നുണ്ട്. കൂടാതെ തനിക്ക് വളരയധികം പിന്തുണ നൽകുന്ന വ്യക്തിയാണ് ആദ്ദേഹം. എന്റെ വിജയത്തേയും സാമ്പദ്യത്തേയും മാനിക്കുന്നുമുണ്ട്. അതു കൊണ്ടാണ് രൺവീറിനെ വിവാഹം ചെയ്തതെന്ന് ദീപിക പറയുന്നു.

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

  എല്ലാവരേയും പോലെ താനൊരു സാധാരണ ഭാര്യയാണെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞിരുന്നു.വിവാഹ ശേഷം ജീവിത്തിലുണ്ടായ മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.എല്ലാ ഭാര്യമാരെ പോലെ ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് പണം താനും മോഷ്ടിക്കാറുണ്ടെന്നും നടി പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് രൺവീറിന് ഭക്ഷണം ഉണ്ടാക്കി നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നടിയുടെ കൈപ്പുണ്യത്തെ കുറിച്ച് പിന്നീട് രൺവീർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

  വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ് ദീപിക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഛപക്ക് എന്ന് ചിത്രത്തിലൂടെയാണ് ദീപിക സിനിമ ബോളിവുഡിൽ മടങ്ങി എത്തിയത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നടുവിലായിരുന്നു ചിത്രം എത്തിയത്. എന്നാൽ ഇതൊന്നും സിനിമയെ ഒരു തരത്തിൽ പോലും ബാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കുകയായിരുന്നു ആരാധകർ. ഭര്യയ്ക്ക് എല്ലാ പിന്തുണയുമായി ഭർത്താവ് രൺവീർ സിങ്ങും കൂടെയുണ്ടായിരുന്നു.

  ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് ദീപികയും രൺവീറും. ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. പരസ്പരം ട്രോളി ദീപികയും രൺവീറും സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്.

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക-രൺവീർ ചിത്രമാണ് 83. ഇന്ത്യൻ ക്രിക്കറ്റ് ടീം 1983ലെ ലോകകപ്പ് വിജയം നേടിയതിന്റെ ഓർമ്മകളിൽ നിർമ്മിക്കുന്ന ചിത്രമാണിത് 83 ൽ . കപിൽ ദേവായിട്ടാണ് രൺവീർ എത്തുന്നത്. ചിത്രത്തിൽ ദീപികയാണ് രൺവീറിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത്. . കബീർ ഖാൻ ആണ് സംവിധാനം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലും ദീപിക വേഷമിടുന്നുണ്ട്. പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ.

  Read more about: deepika padukone ranveer singh
  English summary
  Deepika Padukone Opens Up The Real Reason Behind Her Marriage With Ranveer Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X