ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
ദീപിക പദുക്കോണ്‍ അമ്മയാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് അധികമായിട്ടില്ല. ബോളിവുഡ് സിനിമയില്‍ നിന്നും പ്രേക്ഷകര്‍ കാത്തിരുന്ന സന്തോഷമായിരുന്നു ഇത്. അന്ന് മുതലിങ്ങോട്ട് ദീപികയുടെ വിശേഷങ്ങള്‍ അന്വേഷിക്കുകയാണ് ആരാധകരും. എന്നാല്‍ ഗര്‍ഭകാലത്തെ പറ്റി കൂടുതലൊന്നും പറയാതെ മാറി നില്‍ക്കുകയാണ് ദീപികയും രണ്‍വീറും.
ഇതിനിടെ ദീപിക പുതിയ സിനിമയിലും അഭിനയിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. രോഹിത് ഷെട്ടിയുടെ സിങ്കം എഗൈന്‍ എന്ന ചിത്രത്തില്‍ പോലീസുകാരിയായിട്ടാണ് ദീപിക എത്തുന്നത്. അടുത്തിടെ ഈ സിനിമയുടെ ലൊക്കേഷനില്‍ നടി ജോയിന്‍ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള നടിയുടെ ചില ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.

അമ്മയാവാന്‍ ഒരുങ്ങുന്നത് കൊണ്ട് തന്നെ ദീപികയുടെ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അവര്‍ക്കിടയിലേക്കാണ് സിങ്കത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് എത്തുന്നത്. ശക്തി ഷെട്ടി എന്ന പോലീസുകാരിയുടെ കഥാപാത്രമാണ് നടി അവതരിപ്പിക്കുന്നത്. മാത്രമല്ല പോലീസ് വേഷത്തില്‍ കൂളിംഗ് ഗ്ലാസൊക്കെ വെച്ചാണ് നടി എത്തിയിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം കണ്ടതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി.
കുഞ്ഞ് വരുന്നുണ്ടെന്ന് പറഞ്ഞതിന് ശേഷം ഒരിക്കല്‍ പോലും ദീപിക വയറ് കാണുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടില്ല. മാത്രമല്ല എയര്‍പോര്‍ട്ടിലേക്കും മറ്റ് പൊതുവേദികളിലേക്കുമുള്ള യാത്രകളില്‍ വയര്‍ മറച്ച് പിടിക്കാനും നടി ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും ദീപികയെ കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നാണ് പ്രധാനമായും കമന്റുകള്‍ വരുന്നത്. പുറത്ത് വന്ന ചിത്രങ്ങളില്‍ ദീപികയ്ക്ക് വയറ് തീരെ ഇല്ലാത്തതാണ് ആരാധകരെ കുഴപ്പിച്ചിരിക്കുന്നത്. നടി ഗര്‍ഭിണിയാകുന്നതിന് പകരം വാടകഗര്‍ഭധാരണമാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരികയാണ്. പൊതുവേ നടിമാരെല്ലാം സറോഗസി ചെയ്യുന്നതിനാല്‍ ദീപികയും ആ വഴി തിരഞ്ഞെടുത്തോ എന്ന ചോദ്യങ്ങളും വരുന്നുണ്ട്.
എന്നാല്‍ തെറ്റായ വിവരങ്ങള്‍ മാത്രമാണ് അതെന്നാണ് സൂചന. ഫെബ്രുവരിയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് ദീപിക വെളിപ്പെടുത്തുന്നത്. മാത്രമല്ല സെപ്റ്റംബറിലായിരിക്കും പുതിയൊരു അതിഥി തങ്ങളിലേക്ക് എത്തുന്നതെന്നും സൂചിപ്പിച്ചിരുന്നു. അങ്ങനെയെങ്കില്‍ നിലവില്‍ നടി മൂന്നോ നാലോ മാസം മാത്രമാണ് ഗര്‍ഭിണി. ആയതിനാല്‍ വയര്‍ പുറത്തേക്ക് കാണാനാവുന്നതേയുള്ളു എന്നാണ് നിഗമനം.
നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് കൊണ്ടായിരിക്കും ദീപിക അഭിനയിക്കാന്‍ എത്തിയതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദീപിക പദുക്കോണ്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്യുന്നത്. മാത്രമല്ല ഈ ചിത്രത്തില്‍ നടിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിംഗും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരെ കൂടാതെ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍ തുടങ്ങി ബോളിവുഡിലെ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


Click it and Unblock the Notifications