»   » ദീപിക പദുക്കോണിനെ അറിയില്ലേ? നൊവാക് ജോകിവിനൊപ്പം ദീപികയെ കണ്ടപ്പോള്‍

ദീപിക പദുക്കോണിനെ അറിയില്ലേ? നൊവാക് ജോകിവിനൊപ്പം ദീപികയെ കണ്ടപ്പോള്‍

By: Sanviya
Subscribe to Filmibeat Malayalam


ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഇപ്പോള്‍ ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം പതിപ്പിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിന്‍ ഡീസലിന്റെ നായിക വേഷമാണ് ചിത്രത്തില്‍ ദീപികയുടേത്.

ലോസ് ആഞ്ചല്‍സില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. അവിടെ നിന്ന് ദീപികയുടെ പേരില്‍ ഒരു ഗോസിപ്പ് പുറത്ത് വന്നിരിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയില്‍ പ്രശസ്ത ടെന്നീസ് പ്ലേയര്‍ നൊവാക് ജൊകോവികിന്റെ കൂടെ ദീപിക പുറത്ത് പോയതാണ് പ്രശ്‌നമായത്. ടെന്നീസ് താരം നൊവാകിന്റെ കൂടെ ഏതാ ഈ പെണ്‍കുട്ടി എന്നായിരുന്നു പലര്‍ക്കും സംശയമായി.

deepika-padukone

പാപ്പരാസികള്‍ ഇരുവരെയും വെറുതെ വിട്ടില്ല. ഇരുവരുടെയും ഫോട്ടോയും എടുത്തു. എന്നാല്‍ അതിന് ശേഷം ഉണ്ടായതാണ് ദീപികയെ ഞെട്ടിച്ചത്. നൊവാകിന്റെ പുതിയ ഗേള്‍ഫ്രണ്ട് എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുന്നു.

എന്നാല്‍ ദീപികയുടെ പേരോ ബോളിവുഡ് നടിയെന്നോ പ്രചരിക്കുന്ന വാര്‍ത്തയില്‍ കാണുന്നില്ല. ബോളിവുഡ് താരം ദീപിക പദുകോണിനെ അവര്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. ഡിജോ കരുസോ ആണ് ദീപികയുടെ പുതിയ ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Deepika Padukone parties with tennis player Novak Djokovic, media doesn’t recognise the actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam