രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിച്ച് തെറിപ്പിച്ച് ദീപിക!! താരത്തിന്റെ രസകരമായ വീഡിയോ വൈറൽ
പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് താരങ്ങൾ എത്തുന്നത്. കപിൽ ദേവായി രൺവീർ സിങ്ങ് എത്തുമ്പോൾ ഭാര്യ റോമിയായിട്ടാണ് ദീപിക എത്തുക. വിവാഹ ശേഷം പ്രിയതാരങ്ങളെ ഒരുമിച്ച് കാണുന്നതിന്റെ ത്രില്ലില്ലാണ് പ്രേക്ഷകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു രസകരമായ വീഡിയോ വൈറലാവുകയാണ്.

രൺവീറാണ് ഈ രസകരമായ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ദീപിക രൺവീറിനെ ബാറ്റ് കൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ. എന്റെ ജീവിതം സിനിമയിൽ യഥാർഥത്തിലും എന്ന തലക്കെട്ടോടെയാണ് നടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രൺവീർ തന്നെയാണ് ചിത്രത്തിലെ ദീപികയുടെ വരവിനെ കുറിച്ച് പറഞ്ഞത്. എന്റെ പത്‌നിയാകാന്‍ എന്റെ പത്‌നിയല്ലാതെ മറ്റാര് എന്നാണ് 83ന്റെ ഗ്ലാസ്‌ഗോവിലെ സെറ്റില്‍ ദീപികയെത്തിയെന്ന വിവരം പുറത്തു വിട്ട് രണ്‍വീര്‍ പറഞ്ഞത്. 2020 ഏപ്രിൽ 10 നാണ് ചിത്രം പ്രദർശനത്തിനായ എത്തുന്നത്.
ഇതിനു മുൻപ് രൺവീറും ദീപികയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല, ബജ്രാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. മുന്നൂ ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായിരുന്നു.


Click it and Unblock the Notifications











