»   » അശ്ലീലതയെ തെല്ലു പോലും വക വയ്ക്കാത്ത ആ രണ്ട് താരങ്ങള്‍, ഒരച്ചില്‍ വാര്‍ത്തെടുത്ത പോലെ!!

അശ്ലീലതയെ തെല്ലു പോലും വക വയ്ക്കാത്ത ആ രണ്ട് താരങ്ങള്‍, ഒരച്ചില്‍ വാര്‍ത്തെടുത്ത പോലെ!!

Posted By: Sanviya
Subscribe to Filmibeat Malayalam

ഓസ്‌കാര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ എത്തിയ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നടി ചടങ്ങില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയാണ് നടിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്.

നേരത്തെ ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ദീപിക പദുക്കോണിന്റെ വസ്ത്രധാരണം കണ്ടും പ്രേക്ഷകര്‍ ഒന്ന് ഞെട്ടിയിരുന്നു. മാറിടം തുറന്ന് കാണിക്കുന്ന ദീപികയുടെ വസ്ത്രം സോഷ്യല്‍ മീഡിയയിലിട്ട് ഒന്ന് കൂടി തുറന്ന് കാണിച്ചു. ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് ദീപികയുടെ വസ്ത്രം കൂടുതല്‍ വള്‍ഗറാക്കി പ്രചരിച്ചത്.

രണ്ട് താരസുന്ദരികളും ഒരുമിച്ച് 'വാനിറ്റ് ഓസ്‌കാര്‍ അവാര്‍ഡ്' ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

ദീപിക പദുക്കോണ്‍

2012ലെ വോഗ് ബ്യൂട്ടി അവാര്‍ഡില്‍ എത്തിയതായിരുന്നു ദീപിക പദുക്കോണ്‍. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണ്‍. ചിത്രം കാണാം...

പ്രിയങ്ക ചോപ്ര

അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രിയങ്ക ചോപ്ര. വളരെ ലളിതമായ വസ്ത്രമണിഞ്ഞാണ് നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

ദീപികയും പ്രിയങ്കയും ഒന്നിച്ചപ്പോള്‍

ബി-ടൗണിലെ ഗ്ലാമര്‍ താരമായ ദീപികയും പ്രിയങ്ക ചോപ്രയും ഒന്നിച്ച് എത്തിയപ്പോള്‍. വാനിറ്റി ഓസ്‌കാര്‍ അവാര്‍ഡ് പാര്‍ട്ടിയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് ഒരു ചിത്രം.

ആരായിരിക്കും സുന്ദരി

ബോളിവുഡ് താരസുന്ദരിമാരാണ് ദീപികയും പ്രിയങ്ക ചോപ്രയും. അഭിനയത്തില്‍ രണ്ട് പേരും മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നവരാണ്. ലുക്കിലും അങ്ങനെ തന്നെയാണ്. ആര്‍ക്കാണ് കൂടുതല്‍ ലുക്ക് എന്ന് കണ്ടുപിടിക്കാനും പ്രയാസമാണ്.

English summary
Deepika Padukone & Priyanka Chopra Attend Vanity Fair Oscar Party.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam