twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ തോഴിയായി ദീപിക പദുകോണ്‍

    By Meera Balan
    |

    ലഭിച്ചത് അതി ഗംഭീരമായ തുടക്കം കിംഗ് ഖാനൊപ്പം. എന്നിട്ടോ അഭിനയ ശേഷിയില്ല, ഭാഗ്യമില്ല...ഈ നായിക പണിയില്ലാതെ കുറേ നാള്‍ വീട്ടിലിരുന്നു. പക്ഷേ തോല്‍പ്പിയ്ക്കാന്‍ നില്‍ക്കുന്നവരോട് പരാജയപ്പെടാന്‍ അവര്‍ തയ്യാറായിരുന്നില്ല. മുങ്ങിത്താഴുന്നവന് കിട്ടുന്ന കച്ചി തുരുമ്പെന്ന പോലെ കൈവന്ന ചിത്രങ്ങളെല്ലാം ഗംഭീരമാക്കി. കൊമേഴ്‌സ്യല്‍ സിനിമയുടെ അവിഭാജ്യഘടകമായി. ഇപ്പോള്‍ ഈ നായിക അഭിനയിക്കുന്ന ചിത്രങ്ങള്‍ 100 കോടിയിലധികം നേടുന്നു. ആരാണ് ആ നായികയെന്നല്ലേ. ദീപിക പദുകോണ്‍.

    ആരും പരാജയപ്പെട്ട് പോകുന്നിടത്ത് അസാധ്യമായ തന്റേടത്തോടെ വിധിയെ തന്റെ കൈപ്പിടിയിലൊതുക്കിയ നടി. അവസാനമായി പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയറും 100 ക്രോര്‍ ക്ളബ്ബില്‍ കടന്നതോടെ ദീപിക ബോളിവുഡിന്റെ 100 കോടി രാശിയായി. വെറുതെ കൈവന്നതല്ല ഈ ഭാഗ്യങ്ങളൊന്നും ദീപികയെത്തേടി. തോല്‍ക്കില്ലെന്നുറച്ച അവരുടെ മനസ് തന്നെയാണ് അതിന് കാരണം. അറിയാം ദീപികയെന്ന വളരെ ബോള്‍ഡായ....എന്നാല്‍ സെന്‍സിറ്റീവായ...സ്മര്‍ട്ടായ നായികയെ

    ദീപിക പദുകോണ്‍

    ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ

    ഓംശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം മികച്ച തുടക്കമാണ് ദീപികയ്ക്ക് ലഭിച്ചത്. എന്നാല്‍ തുടര്‍ന്ന് അവസരങ്ങള്‍ ലഭിയ്ക്കാതെയായി. തുരുക്കി പറഞ്ഞാല്‍ പണി ഇല്ലാതം വീട്ടിലിരിപ്പായി. എന്നാല്‍ പിന്നീട് കിട്ടിയ ചിത്രങ്ങളിലെല്ലാം നല്ല പ്രകടനം കാഴ്ചവച്ച് ദീപിക തിരിച്ച് വരവ് നടത്തി. ഈ നായിക അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും നൂറു കോടിയിലധികം രൂപയുടെ വരുമാനം. കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു ഈ നടി പല ചിത്രങ്ങളിലും. അഭിന്ദനങ്ങളില്‍ പോലും കണ്ണ് നനയുന്ന നായികയാണ്.

    കോക്ക്‌ടെയില്‍

    ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ

    കോക്ക്‌ടെയില്‍ എന്ന ചിത്രമാണ ്ദീപികയുടെ തലവര മാറ്റിയ ചിത്രങ്ങളിലൊന്ന്. ജീവിതത്തില്‍ വഴിത്തിരിവായതും അഭിനയിക്കാന്‍ ഏറെ ബുദ്ധിമുട്ടിയതും ഈ ചിത്രത്തിലെ കഥാപാത്രമാകാനാണെന്ന് ദീപിക പറയുന്നു. ചിത്രം കോടികള്‍ നേടി ബോക്‌സോഫീസില്‍ ഹിറ്റായി. സെയ്ഫ് അലിഖാനായിരുന്നു നായകന്‍

    റെയ്‌സ് 2

    ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ

    റേസ് പരമ്പരയിലെ രണ്ടാമത്തെ ചിത്രം. സെയ്ഫിനൊപ്പം ദീപിക വീണ്ടും അഭിനയിച്ച ചിത്രം. 14 ദിവസം കൊണ്ട് പടം നേടിയത് 100 കോടി.

    യേ ജവാനി ഹേ ദിവാനി

    ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ

    ബ്രേക്കപ്പിന് ശേഷം തന്റെ പൂര്‍വ കാമുകനായ രണ്‍ബീറിനൊപ്പം ദീപിക വീണ്ടും അഭിനയിച്ച ചിത്രം. ചിത്രം മികച്ച സാമ്പത്തിക വിജയം നേടി

    ചെന്നൈ എക്‌സ്പ്രസ്

    ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ

    ഷാരൂഖ് ഖാനൊപ്പം ചെന്നൈ എക്‌സ്പ്രസ്. ദീപികയെ ബോളിവുഡിലെ ടോപ് നായികയാക്കി.

    രാം ലീല

    ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ

    ദീപിക എന്ന നടിയുടെ അഭിനയ ശേഷി തെളിയിച്ച മറ്റൊരു ചിത്രം രാം ലീല. നായകന്‍ രണ്‍വീര്‍. സഞ്ജയ് ലീല ബന്‍സാലി ചിത്രം നേടിയത് കോടികള്‍

    ഹാപ്പി ന്യൂ ഇയര്‍

    ദീപിക രാജ്ഞിയാണ്..100 ക്രോര്‍ ക്ളബ് ചിത്രങ്ങളുടെ

    റിലീസ് ചെയ്ത് മണിയ്ക്കൂറുകള്‍ക്കകം തന്നെ 100 കോടിയിലധികം നേടി ബോളിവുഡില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു ദീപിക നായികയായ ഹാപ്പി ന്യൂ ഇയര്‍. ചിത്രം ഇപ്പോഴും തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്.

    English summary
    Deepika Padukone has emerged as one of the most sought-after actresses in the film industry. The actress has tasted success from her very first film opposite Shah Rukh Khan in Om Shanti Om
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X