»   » 'തമാശ' ചിത്രം റണ്‍ബീര്‍, കത്രീന പ്രണയത്തിന് മങ്ങലേല്‍ക്കുമോ?

'തമാശ' ചിത്രം റണ്‍ബീര്‍, കത്രീന പ്രണയത്തിന് മങ്ങലേല്‍ക്കുമോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രണയ ജോഡികളായ റണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒന്നിക്കുന്ന തമാശ എന്ന ചിത്രമാണ് ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ച. മൂന്ന് വര്‍ഷം മുമ്പ് തകര്‍ന്ന് പോയ റണ്‍ബീറിന്‍േയും ദീപികയുടേയും പ്രണയം തമാശ എന്ന ചിത്രത്തിലൂടെ വീണ്ടെടുക്കുയാണോ എന്നതാണ് ആരാധകര്‍ക്കിയിലുള്ള പുതിയ സംസാരം.

തമാശ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നു എന്നതിനപ്പുറം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതിന് വ്യക്തമായ കാരണങ്ങളുമുണ്ടന്നതാണ് രസകരമായ കാര്യം. അത് എന്താണന്നല്ലേ?

deepika-kathrina

പഴയ കാമുകിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോസ് റണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍ പുറത്ത വിട്ടിരിക്കുകയാണ്. ഇന്‍സറ്റഗ്രാമിലാണ് റണ്‍ബീര്‍ ഫോട്ടോസ് പങ്ക് വച്ചിരിക്കുന്നത്. എന്നാല്‍ ഇരുവരുടേയും പ്രണയ തകര്‍ച്ചയക്ക് ശേഷവും ഇരുവരുടേയും ഫോട്ടോസ് പുറത്ത് വന്നിട്ടുള്ളതാണ്. എന്നാല്‍ ഇത് ആദ്യമായാണ് റണ്‍ബീര്‍ ഇരുവരുടേയും ഫോട്ടോസ് പങ്ക് വെയ്ക്കുന്നത്.

എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ റണ്‍ബീര്‍ പങ്ക് വെച്ചത് കാമുകി കത്രീന കൈഫ് എങ്ങനെ കാണുമെന്നതിനെയാണ് ഇപ്പോള്‍ ബോളിവുഡ് ലോകം ഉറ്റുനോക്കുന്നത്. കൂടാതെ കത്രീനയും ദീപികയും തമ്മിലുള്ള പിണക്കവും ബോളിവുഡ് ആരാധകര്‍ക്കിടയില്‍ നേരത്തെ സംസാരമുണ്ടായിട്ടുള്ളതാണ്.

ഇംതാസ് അലി സംവിധാനം ചെയ്യുന്ന തമാശ എന്ന ചിത്രമാണ് ദീപികയുടേയും റണ്‍ബീറിന്റേയും പുതിയ ചിത്രം. ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ബച്ച്‌നോ ഹസീനോ അടക്കമുള്ള ചിത്രങ്ങളും വമ്പന്‍ ഹിറ്റായിരുന്നു.

English summary
Who said that ex-flames can never be friends again? Bollywood's hottest ex-couple Ranbir Kapoor and Deepika Padukone seem to be having a good time together post breakup.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam