കാത്തിരുപ്പിന് വിരാമം!! രൺവീർ-ദീപിക വിവാഹം നവംബർ 15, അനുഗ്രഹം തേടി താരങ്ങൾ, കാണൂ

ദീപിക രൺവീർ വിവാഹം നവംബർ 15

ഏറെ നാളുകളായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ താരവിവാഹത്തിന് ബോളിവുഡ് വേദിയാവുകാണ്. ബോളിവുഡിലെ സ്വപ്ന സുന്ദരി ദീപിക പദുകോൺ ഇനി നടൻ രൺവീൺ സിങ്ങിന് സ്വന്തം. കഴിഞ്ഞ കുറച്ചു നാളുകളായി താര വിവാഹത്തെ കുറിച്ചുള്ള പല അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അഭ്യൂഹ‌ങ്ങൾ സത്യമായിരിക്കുകയാണ്. താരങ്ങൾ തന്നെയാണ് വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ക്ഷണക്കത്ത് ട്വിറ്ററിൽ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്.

deepika-ranveer

ഈ താര വിവാഹത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുഷ്ക വിരാട് കേഹ്ലി വിവാഹത്തിനു ശേഷം പ്രേക്ഷകർ പ്രതീക്ഷിച്ചത് ദീപിക-രൺവീർ വിവാഹമായിരുന്നു. എന്നാൽ ഇവർ പ്രേക്ഷകരിൽ നിരാശ ജനിപ്പിക്കുകയായിരുന്നു . സിനിമയിൽ മാത്രമാണോ ഈ താരജോഡികൾ ജീവിതത്തിൽ ഇരുവശങ്ങളിലായിരിക്കുമോ എന്നുള്ള സംശയം പ്രേക്ഷകരിൽ ഉടലെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങളുടെ പ്രഖ്യാപനത്തിൽ ആരാധകർ അതീവ സന്തോഷത്തിലാണ്.ദീപിക-രൺവീർ വിവാഹ വിശേഷങ്ങൾ ഇങ്ങനെ.

 വിവാഹമെവിടെ

വിവാഹമെവിടെ

വിവാഹ ക്ഷണകത്ത് ദീപികയും രൺവീറും തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ 14, 15 തീയതികളിലായിട്ടാണ് താര വിവാഹം നടക്കുക. എന്നാൽ എവിടെവെച്ചാണ് വിവാഹം എന്നത് വ്യക്തമാക്കിയിട്ടില്ല. തീയതി മാത്രമാണ് ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. എന്തായാലും തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹ ത്രില്ലിലാണ് ആരാധകർ.

ഇറ്റലിയിലോ

ഇറ്റലിയിലോ

ബോളിവുഡിലെ മറ്റൊരു സൂപ്പർ താരമായ അനുഷ്കയുടേയും വിരാടിന്റേയും വിവാഹം നടന്ന ഇറ്റലിയിലെ അതേ വേദിയിലാകും രൺവീർ ദീപിക വിവാഹമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം സ്വിറ്റ്സർലാന്റിലാകും താര വിവാഹമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. കൃത്യമായ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. വിവാഹത്തിന് ഇനിയും ആഴ്ചകൾ അവശേഷിക്കുകയാണ്. വരും ദിനങ്ങളിൽ വിവാഹസ്ഥലത്തെ കുറിച്ചുളള കൃത്യമായ വിവരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.

വിവാഹ ഒരുക്കങ്ങൾ

വിവാഹ ഒരുക്കങ്ങൾ

ഇരു കുടുംബങ്ങളിലും വിവാഹ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുകയാണ്. വിവാഹത്തിനായുളള ആഭരണങ്ങൾ വാങ്ങാനായി രൺവീറിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ദീപിക ലണ്ടനിൽ പോയതായി റിപ്പോർട്ടുകൾ നേരത്തെ പ്രചരിക്കുന്നുണ്ട്. ദീപികയും അമ്മയും മുംബൈയിലെ ഒരു ആഭരണക്കട സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ
സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ വിവാഹത്തിനു വേണ്ടിയുളള മറ്റു ഷോപ്പിങ്ങുകൾ താരം കുടുംബം നടത്തിയെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

ഹിന്ദു ആചാര പ്രകാരം

ഹിന്ദു ആചാര പ്രകാരം

ദീപിക-രൺവീർ വിവാഹത്തിന് വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത്. ഹിന്ദു ആചാര പ്രകാരമായാണ് വിവാഹമെന്ന് താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ചുളള ഔദ്യോഗിക വെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല.

ആറ് വർഷത്തെ പ്രണയം

ആറ് വർഷത്തെ പ്രണയം

ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ദീപികയും - രൺവീർ വിവാഹിതരാകുന്നത്. പ്രണയം തുറന്നു സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. പല അവസരങ്ങളിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നെങ്കിലും കൃത്യമായ ഉത്തരം നൽകിയിരുന്നില്ല,. പല പൊതു വേദികളിലും പരിപാടികളിലും ഇവർ ഒരുമിച്ചാണ് എത്താറുള്ളത്. കൂടാതെ പുറത്തു വരുന്ന വാർത്തകൾ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നീട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർക്കുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X