ആദ്യം കന്നട ആചാര പ്രകാരം പിന്നീട് നോർത്തിന്ത്യൻ!! ദീപിക -രൺവീർ വിവാഹ വിശേഷങ്ങൾ ഇങ്ങനെ...

Recommended Video

ദീപിക -രൺവീർ വിവാഹ വിശേഷങ്ങൾ | Filmibeat Malayalam

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ദീപിക പദുകോണിന്റേയും രൺവീർ സിങിന്റേയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ ഒന്നാകാൻ പോകുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ഇവരുടേത്. അതിനാൽ തന്നെ ഇവരുടെ വിവാഹ വിശേഷങ്ങളറിയാൻ പ്രേക്ഷകർ അക്ഷമരാണ്.

ദീപികയാണ് വിവാഹ വാർത്ത ആദ്യമായി പ്രേക്ഷകരുമായി പങ്കുവെച്ചത്. ട്വിറ്റർ പേജിലൂടെയായിരുന്നു ദീപികയും വെളിപ്പെടുത്തൽ. ക്ഷണക്കത്ത് പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരം വിവാഹവാർത്ത പങ്കുവെച്ചത്. തുടർന്ന് രൺവീറും ഇൻവിറ്റേഷൻ ലെറ്ററുമായി രംഗത്തെത്തിയിരുന്നു. നവംബർ 14, 15 തീയതികളിലായിട്ടാണ് വിവാഹം. ദീപിക-രൺവീർ വിവാഹത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്ത്. സൗത്തിന്റേയും നോർത്തിന്ത്യൻ ജനങ്ങളും നോർത്തിന്ത്യൻ ജനങ്ങളും ഒരുപോലെ കാത്തിരിക്കുന്ന ഒരു വെഡ്ഡിങ്ങാണ് ഇവരുടേത്.

 രണ്ട് സ്റ്റൈൽ വിവാഹം‌

രണ്ട് സ്റ്റൈൽ വിവാഹം‌

നവംബർ 14, 15 തീയതികളിലായിരിക്കും ദീപിക-രൺവീർ വിവാഹം നടക്കുക. അനുഷ്ക ശർമ വിരാട് കോഹ്ലി വിവാഹം നടന്ന ഇറ്റലിയിവെച്ചാണ് ഈ താര വിവാഹവും നടക്കുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിവാഹമാണ് ഇവരുടെ വീട്ടുകാർ ഒരുക്കിയിരിക്കുന്നത് . 14 ന് സൗത്തിന്ത്യൻ ആചാര പ്രകാരമുള്ള വിവാഹവും 15 ന് നോർത്ത് ഇന്ത്യൻ രീതിയിലുളള ചടങ്ങുകളായിരിക്കും നടക്കുക.

നോർത്തിന്ത്യയിൽ നിന്നുള്ള വധു സൗത്തിന്ത്യയിൽ നിന്നുള്ള വരൻ

നോർത്തിന്ത്യയിൽ നിന്നുള്ള വധു സൗത്തിന്ത്യയിൽ നിന്നുള്ള വരൻ

ഇവരുടെ വിവാഹത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഒരു പക്ഷെ രണ്ട് രീതിലുള്ള ആചാരങ്ങളിലുളള വിവാഹം ബോളിവുഡിൽ ആദ്യമായിട്ടാകും നടക്കുന്നത്. ബെംഗളൂർ സ്വദേശിയാണ് ദീപിക. അതിനാൽ തന്നെ ആദ്യം കന്നട ആചാരപ്രകാരമുള്ള വിവാഹമായിരിക്കും നടക്കുക. 15 ന് നോർത്തിന്റെ സ്റ്റൈലിലുള്ള വിവാഹവുമുണ്ടാകും. സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാകും വിവാഹചടങ്ങുകൾക്ക് ഇവർ ധരിക്കുക.

ബോളിവുഡിൽ നിന്നുളള അതിഥികൾ

ബോളിവുഡിൽ നിന്നുളള അതിഥികൾ

ദീപിക-രൺവീർ വിവാഹത്തിന് അടുത്ത ബന്ധക്കളടക്കം 200 പേരാണ് പങ്കെടുക്കുന്നത. ഇറ്റലിയിലെ വിവാഹത്തിന് ബോളിവുഡിൽ നിന്നു വളരെ കുറച്ച് താരങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. ഷാരൂഖ് ഖാൻ, ഫറാ ഖാൻ, ആദിത്യ ചോപ്രേ, സഞ്ജയ് ലീല ബൻസാലി, രൺവീറിന്റെ അടുത്ത സുഹൃത്ത് പ്രിയങ്ക ചേപ്ര എന്നിവർ മാത്രമാകും പങ്കുടെുക്കുക.

വിവാഹ സർക്കാരം

വിവാഹ സർക്കാരം

വിവാഹം പോലെ രണ്ടു ദിവസത്തെ സൽക്കാര ചടങ്ങുകളും താരങ്ങൾ ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിവാഹ സൽക്കാര ആഘോഷങ്ങൾ ഒരുക്കിയിട്ടുലളത്. മുംബൈയിലെ ഗ്രാന്റ് ഹായത്ത് ഹോട്ടലിലും ബെംഗളൂരുവിലെ ലീല പാലസ് ഹോട്ടലിലുമാണ് വിരുന്ന് ഒരുക്കിയിട്ടുളളത്. നവംബർ 21 നാണ് ബെംഗളൂരുവിൽ എന്നാൽ മുംബൈയിലെ തീയതി പുറത്തു വിട്ടിട്ടില്ല.

 പുതിയ വീട്ടിൽ പുതിയ ജീവിതം

പുതിയ വീട്ടിൽ പുതിയ ജീവിതം

രൺവീറിന്റെ നവീകരിച്ച വീട്ടിലാകും വിവാഹ ശേഷം ദീപിക ആദ്യ എത്തുക. ഇരുവരും പുതിയ ജീവിതം തുടങ്ങുന്നത് അവിടെ നിന്നാണ്. വിവാഹ പ്രഖ്യാപനത്തിനു മുൻപെ വീട് പണി തകൃതിയിൽ നടക്കുകയായിരുന്നു, രൺവീറിന്റെ അമ്മയും ദീപികയുമായിരുന്നു വീട് പണിയ്ക്ക് മേൽനോട്ടം വഹിച്ചത്. വീടിന്റെ നവീകരണം നടക്കുന്നതിനെ തുടർന്ന് രൺവീറ്‍ ലീല പാലസ് ഹോട്ടലിലായിരുന്നു താമസം. പുതിയ വീട്ടിലേയ്ക്ക് ദീപികയും രൺവീറും ഒരുമിച്ചാകും എത്തുക.

 മാതൃക അച്ചനും അമ്മയും

മാതൃക അച്ചനും അമ്മയും

വിവാഹത്തിനു ശേവും ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ദീപിക പറഞ്ഞിരുന്നു. ജീവിതത്തിൽ തന്റെ റോൾമോഡൽ അച്ഛനും അമ്മയുമാണ്. അവർ ജീവിച്ചതു പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കരിയറും കുടുംബ ജീവിതവും വിജയകരമായി ഒരുമിച്ച് കൊണ്ട് പോയവരാണിവർ. അതുപോലെ സന്തോഷകരമായി കുടുംബജീവിതം മുന്നോട്ട കൊണ്ട് പോകണം. കൂടാതെ വളരെ പ്രതീക്ഷയോടെയാണ് വിവാഹത്തെ നോക്കി കാണുന്നതെന്നും ദീപിക പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X