ഭാര്യയുടെ സാരി ശരിയാക്കുന്നത് അത്രയും മോശമാണോ? രണ്‍വീറിനെ ട്രോളി സോഷ്യല്‍ മീഡിയ, ഫോട്ടോസ് കാണൂ!!
രണ്‍വീര്‍-ദീപിക താരവിവാഹം ആഡംബരമായി തന്നെ കഴിഞ്ഞിരിക്കുകയാണ്. നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലോക് കോമോയിലെ ഡെല്‍ ബാല്‍ബിയാനെല്ലോ റിസോര്‍ട്ടിലെ തടകത്തിന്റെ തീരത്ത് നിന്നുമായിരുന്നു വിവാഹം. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരായത്. കൊങ്കിണി ആചാര പ്രകാരവും സിന്ധി ആചാരപ്രകാരവുമായിരുന്നു വിവാഹം.

വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ദീപികയും രണ്‍വീറും തന്നെ പുറത്ത് വിട്ടിരുന്നു. ഇറ്റലിയിലെ വിവാഹത്തിന് ശേഷം ഇന്നലെ ബാംഗ്ലൂരില്‍ നിന്നും വിവാഹസ്തകാരം നടത്തിയിരുന്നു. ദീപികയുടെ ജന്മനാടാണ് ബംഗ്ലൂര്‍. ദി ലീല പാലസിലായിരുന്നു ആഡംബര വിവാഹവിരുന്ന് സംഘടിപ്പിച്ചിരുന്നത്. പാരമ്പര്യ തനിമയുള്ള വസ്ത്രങ്ങളായിരുന്നു താരദമ്പതികള്‍ അണിഞ്ഞിരുന്നത്.

ദീപിക അമ്മ സമ്മാനിച്ച ഗോള്‍ഡന്‍ കളറിലുള്ള കാഞ്ചീപുരം സാരിയായിരുന്നു ഉടുത്തത്. പഴിവും കൊണ്ടുള്ള അലുക്കുകള്‍ കോര്‍ത്ത മരതകം പതിപ്പിച്ച വലിയ ചോക്കറും അണിഞ്ഞിരുന്നു. രോഹിത് ബാല്‍ ഡിസൈന്‍ ചെയ്ത ഗോള്‍ഡും കറുപ്പും ഇടകലര്‍ന്ന ഷര്‍വാണിയാണ് രണ്‍വീര്‍ റിസ്പഷനായി തിരഞ്ഞെടുത്തിരുന്നത്. ഈ ചിത്രങ്ങളും താരങ്ങള്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. പ്രമുഖരായ ഒട്ടനവധി പേര്‍ വിരുന്ന് സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

രണ്‍വീര്‍ പുറത്ത് വിട്ട ചിത്രങ്ങളില്‍ ഒരെണ്ണം പ്രത്യേകം വൈറലായിരുന്നു. ഫോട്ടോഷൂട്ടിന് നില്‍ക്കുന്നതിനിടെ പ്രിയതമയുടെ സാരി റെഡിയാക്കി കൊടുക്കുന്ന രണ്‍വീറായിരുന്നു ചിത്രത്തില്‍. ഇങ്ങനെയാണ് പുതിയ കാര്യങ്ങളുടെ തുടക്കമെന്ന് പറഞ്ഞ് നിരവധി പേരാണ് താരത്തെ കളിയാക്കിയത്. എന്നാല്‍ ഇതൊക്കെ തന്റെ കടമയാണെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് രണ്‍വീര്‍ ഫോട്ടോ എടുക്കാന്‍ വന്ന് നിന്നത്.


Click it and Unblock the Notifications