ദീപിക-രൺവീർ വിവാഹാഘോഷങ്ങള്‍ തുടങ്ങി!! ഇറ്റലിയില്‍ നിന്നുള്ള വിശേഷങ്ങള്‍ പുറത്ത്...
ദീപികയുടെ മനേജരായ കരീഷ്മ പ്രകാശ്, ഹെയർ സ്റ്റൈലിസ്റ്റ് അമിത് ഠാക്കൂർ എന്നിവരാണ് വിവാഹത്തിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടിട്ടുള്ളത്.
പ്രേക്ഷകർ ആകാംക്ഷയോട് കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ദീപിക പദുകോണിന്റേയും രൺവീർ കപൂറിന്റേയും. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലാണ് വിവാഹം. വിവാഹത്തിനായി താര കുടുംബം ഇറ്റലിയിലെത്തിയിട്ടുണ്ട്, ഇപ്പോഴിത വിവാഹത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരങ്ങൾ പുറത്തു വിട്ടുണ്ട്.

ദീപികയുടെ മനേജരായ കരീഷ്മ പ്രകാശ്, ഹെയർ സ്റ്റൈലിസ്റ്റ് അമിത് ഠാക്കൂർ എന്നിവരാണ് വിവാഹത്തിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.സ്‌റ്റോറിയില്‍ വിവാദവേദിയെക്കുറിച്ചുള്ള സൂചനകളും പങ്കുവെച്ചിട്ടുണ്ട്.
നവംബർ 13ന് സംഗീത് ചടങ്ങുകളോടെയാണ് വിവാഹാഘോഷങ്ങൾ ആരംഭിക്കുന്നത്. രണ്ട് ആചാര പ്രകാരമാണ് വിവാഹം നടക്കുന്നത്. നവംബർ 14 ന് കന്നട ആചാര പ്രകാരമാണ് ആദ്യം വിവാഹം നടക്കുക. തൊട്ടടുത്ത ദിവസം നവംബർ 15 ന് വടക്കേ ഇന്ത്യൻ ആചാര പ്രകാരം ചടങ്ങുകൾ നടക്കും. വിവാഹ ശേഷം സുഹൃത്തുക്കൾക്ക് ബെംഗ്ലൂർ മുംബൈയിൽ എന്നിവിടങ്ങളിൽ വിവാഹ സൽക്കാരം സംഘടിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications