ഒന്നാം വിവാഹ വാര്‍ഷികത്തില്‍ തിരുപ്പതി ദര്‍ശനം നടത്തി ദീപികയും രണ്‍വീറും! ചിത്രങ്ങള്‍ പുറത്ത്

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തന്നെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 14,15 തിയ്യതികളിലായാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇറ്റലിയിലെ ലേക് കോമോയില്‍ വെച്ചായിരുന്നു ചടങ്ങ്. ഇതിന്റെ ചിത്രങ്ങളും വിഡീയോകളുമെല്ലാം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ranveer singh-deepika padukone

ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്നോടിയായി ഇരുവരും നടത്തിയ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഷോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വലിയ ആഘോഷങ്ങളുമില്ലാതെ വിവാഹ വാര്‍ഷികം തീര്‍ത്ഥാടനമാക്കി മാറ്റാനാണ് ഇരുവരുടെയും തീരുമാനമെന്ന് അറിയുന്നു. ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ദീപിക തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്.

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഞങ്ങള്‍ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി എന്നായിരുന്നു ദീപികാ പദുകോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനായി പോയത്.

വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഇരുവരും അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലും ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച 83 എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീറിന്റെ ഭാര്യയായി തന്നെയാണ് ദീപിക എത്തുന്നത്.

More from Filmibeat

Read more about: ranveer singh deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X