നന്തി പൂജയിൽ സുന്ദരിയായി ദീപിക!! ചടങ്ങിലെ ഹൈലൈറ്റ് ഈ കന്നട രൂചികൾ, ദീപിക അതിഥികളെ വീഴ്ത്തിയത് ഇങ്ങനെ

നവംബർ 14,15 തീയതികളിലായി ഇറ്റലിയിൽ വെച്ചാണ് വിവാഹം നടക്കുക

ബോളിവുഡും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹമാണ് നടി ദീപിക പദുകോണിന്റേയും നടൻ രൺവീർ സിങ്ങിന്റേയും. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ഇവർ താര ജോഡികളായി എത്തിയിരുന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. സിനിമയിൽ ഒന്നിക്കുന്ന താര ജോഡികൾ ജീവിതത്തിലും ഒന്നിക്കണമെന്ന് പ്രേക്ഷകരുടേയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു.

ഇപ്പോൾ പ്രേക്ഷകരുടെ ആഗ്രഹം യഥാർഥ്യമാകാൻ പോകുകയാണ്. നവംബറിൽ ദീപിക റൺവീറിന് സ്വന്തമാകുകയാണ് . ഏറെ നാളത്തെ പ്രണയത്തിലെടുവിലാണ് ഇരുവരും ഒന്നാകാൻ പോകുന്നത്. നവംബർ 14,15 തീയതികളിലായി ഇറ്റലിയിൽ വെച്ചാണ് വിവാഹം നടക്കുക. വിവാഹത്തിന്റെ ആഘോഷങ്ങൾ ഇരു കുടുംബത്തിവും തകൃതിയായി നടക്കുകയാണ്. വിവാഹത്തിനു മുന്നോടിയായിട്ടുള്ള നന്തി പൂജ ദീപികയുടെ വസതിയിൽ നടന്നിരിക്കുകയാണ്. ദീപിക- രൺവീർ വിവാഹത്തിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ.

  നന്തി പൂജ

നന്തി പൂജ

താര വിവാഹത്തിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ദീപികയുടെ വസതിയിൽ നന്തി പൂജ നടന്നു. അമ്മ ഉജ്ജല പദുകോണിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബോളിവുഡിലെ പ്രമുഖ ഡിസൈനർ സഭ്യസാചി ഡിസൈൻ ചെയ്ത ഓറഞ്ച് നിറമുള്ള വസ്ത്രമണിഞ്ഞാണ് ദീപിക ചടങ്ങിൽ പങ്കെടുത്തത്.

 പരമ്പരാഗത വിഭവങ്ങൾ

പരമ്പരാഗത വിഭവങ്ങൾ

പരമ്പരാഗത ആചാരവിധി പ്രകാരമായിരിക്കും ദീപികയുടെ രൺവീറിന്റേയും വിവാഹം നടക്കുക. ന്തി പൂജയുടെ മറ്റൊരു ഹൈലൈറ്റ് അതിഥികൾക്ക് നൽകിയ ഭക്ഷണമായിരുന്നു. പരമ്പരാഗത വിഭവങ്ങളായിരുന്നു തയ്യാറാക്കിയത്. വഴയിലയിൽ കൊങ്കിണി രുചികളായ ദിലിതോയ്, ബിബ്ബെ ഉപ്കാരി, കോസാബാരി, പുലിയോഗ്ര തുടങ്ങിയ വിഭവങ്ങളായിരുന്നു അതിഥികൾക്കായി തയ്യാറാക്കിയിരുന്നത്.

 രണ്ട് സ്റ്റൈൽ വിവാഹം

രണ്ട് സ്റ്റൈൽ വിവാഹം

നവംബർ 14, 15 തീയതികളിൽ ഇംഗ്ലണ്ടിൽവെച്ചാണ് ദീപികയുടെ കഴുത്തിൽ രൺവീർ താലി ചാർത്തുന്നത്. രണ്ടു തര ആചാരവിധി പ്രകാരമാണ് ഈ താര വിവാഹം നടക്കുന്നത് . ബെംഗ്ലളൂരു സ്വദേശിയാണ് ദീപിക , അയതിനാൽ കന്നട ആചാര പ്രകാരമുളള വിവാഹമായിരിക്കും ആദ്യം നടക്കുക. നവംബർ 15 ന് നോർത്തിന്ത്യൻ സ്റ്റൈലിലുള്ള വിവാഹവുമുണ്ടാകും. ഒരു പക്ഷെ ബോളിവുഡിൽ ഇതാദ്യമായിട്ടാകും രണ്ടു ആചാരപ്രകാരമുള്ള വിവാഹം നടക്കുക.

ബോളിവുഡിൽ നിന്നുള്ള അതിഥികൾ

ബോളിവുഡിൽ നിന്നുള്ള അതിഥികൾ

കോഹ്ലി- അനുഷ്ക വിവാഹ വേദിയായ ഇറ്റലിയിൽവെച്ചാണ് ഈ താര വിവാഹവും നടക്കുന്നത്. അടുത്ത സുഹൃത്തുക്കളോയും ബന്ധുക്കളേയും മാത്രമാണ് വിവാഹത്തിനായി ഇറ്റലിയിലേയ്ക്ക് ക്ഷനിച്ചിട്ടുള്ളത്. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ, ഫറാ ഖാൻ, ആദിത്യ ചോപ്രേ, സഞ്ജയ് ലീല ബൻസാലി, രൺവീറിന്റെ അടുത്ത സുഹൃത്ത് പ്രിയങ്ക ചേപ്ര എന്നിവർ മാത്രമായിരിക്കും പങ്കുടെുക്കുക.

വിവാഹ സൽക്കാരം

വിവാഹ സൽക്കാരം

വിവാഹം പോലെ രണ്ടു ദിവസത്തെ സൽക്കാര ചടങ്ങുകളും താരങ്ങൾ ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിവാഹ സൽക്കാര ആഘോഷങ്ങൾ വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഗംഭീര ആഘോഷം സംഘടിപ്പിച്ചിട്ടുളളത്.

പുതിയ വീട്

പുതിയ വീട്

രൺവീറിന്റെ നവീകരിച്ച വീട്ടിലാകും വിവാഹ ശേഷം ദീപിക ആദ്യ എത്തുക. ഇരുവരും പുതിയ ജീവിതം തുടങ്ങുന്നത് അവിടെ നിന്നാണ്. വിവാഹ പ്രഖ്യാപനത്തിനു മുൻപെ വീട് പണി തകൃതിയിൽ നടക്കുകയായിരുന്നു, രൺവീറിന്റെ അമ്മയും ദീപികയുമായിരുന്നു വീട് പണിയ്ക്ക് മേൽനോട്ടം വഹിച്ചത്. വീടിന്റെ നവീകരണം നടക്കുന്നതിനെ തുടർന്ന് രൺവീറ്‍ ലീല പാലസ് ഹോട്ടലിലായിരുന്നു താമസം. പുതിയ വീട്ടിലേയ്ക്ക് ദീപികയും രൺവീറും ഒരുമിച്ചാകും എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X